വാ​നി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ജ​ര്‍​മ​ന്‍ സ്വ​ദേ​ശി​ക​ളെ കൊ​ള്ള​യ​ടി​ച്ചു
Sunday, April 21, 2019 2:48 AM IST
മ​ഞ്ചേ​ശ്വ​രം:​ ഓ​മ്‌​നി വാ​നി​ൽ ഉ​റ​ങ്ങി​ക്കിട​ന്ന മൂ​ന്ന് ജ​ര്‍​മ​ന്‍ സ്വ​ദേ​ശി​ക​ളു​ടെ എ​ടി​എം കാ​ര്‍​ഡും പ​ണ​വും കൊ​ള്ള​യ​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ ഹൊ​സ​ങ്ക​ടി എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ഗോ​വ​യി​ല്‍​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ജ​ര്‍​മ​ന്‍ സ്വ​ദേ​ശി​ക​ളാ​യ അ​ന്നോ​ള ക​ല​ന്‍ പി​ന​റോ​ക്ഫം, അ​റോ​ണ പൊ​മി​ക്ക് അ​ന​ല്ലേ​ര്‍, അ​നാ​ന്‍ പൊ​മി​ക്ക് മെ​ല്‍​നാ​ര്‍ എ​ന്നി​വ​രാ​ണ് ക​വ​ര്‍​ച്ച​യ്ക്ക് ഇ​ര​യാ​യ​ത്. ക​വ​ര്‍​ച്ച​യ്ക്ക് പി​ന്നി​ല്‍ മൂ​ന്നം​ഗ സം​ഘ​മാ​ണെ​ന്ന് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. സ്ഥ​ല​ത്തുനി​ന്ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്‌​കൂ​ട്ട​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കി​ണ​റ്റി​ൽ വീ​ണ യു​വാ​വി​നെ
ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷി​ച്ചു

പി​ലി​ക്കോ​ട്: കി​ണ​ർ വൃ​ത്തി​യാ​ക്കി തി​രി​ച്ചു​ക​യ​റ​വേ ക​യ​റു​പൊ​ട്ടി കി​ണ​റ്റി​ൽ വീ​ണ യു​വാ​വി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെടു​ത്തി. തി​മി​രി​യി​ലെ രാ​ജ​നാ(41)​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളു​ടെ വ​ല​തു​കാ​ലി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.