ക​ലാ​ശ​ക്കൊ​ട്ട് ഉ​ത്സ​വ​മാ​ക്കാ​ൻ മു​ന്ന​ണി​ക​ൾ
Sunday, April 21, 2019 2:48 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ച​ര​ണം ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ അ​വ​സാ​നി​ക്ക​വെ ക​ലാ​ശ​ക്കൊ​ട്ട് ഉ​ത്സ​വ​മാ​ക്കാ​നൊ​രു​ങ്ങി മു​ന്ന​ണി​ക​ൾ.
മൂ​ന്നു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും ഇ​ന്നു റോ​ഡ് ഷോ ​ന​ട​ത്തും. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ റോ​ഡ് ഷോ ​രാ​വി​ലെ കു​ന്പ​ള​യി​ൽ (7-9) നി​ന്ന് ആ​രം​ഭി​ക്കും.
തു​ട​ർ​ന്ന് മൊ​ഗ്രാ​ൽ-​പു​ത്തൂ​ർ (9-10.30), തൃ​ക്ക​രി​പ്പൂ​ർ (11.30-2.00) എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും.
‌ തു​ട​ർ​ന്ന് തു​റ​ന്ന ജീ​പ്പി​ലൂ​ടെ തൃ​ക്ക​രി​പ്പൂ​ർ, കാ​ഞ്ഞ​ങ്ങാ​ട്, ഉ​ദു​മ, ച​ട്ട​ഞ്ചാ​ൽ, ചെ​ർ​ക്ക​ള എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​ശേ​ഷം കാ​സ​ർ​ഗോ​ഡ് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ക്കും.
ക​ർ​ണാ​ട​ക മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ യുഡിഎഫ് സ്ഥാനാർ ഥിയുടെ കൊ​ട്ടി​ക്ക​ലാ​ശ​ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കും.
എ​ൽ​ഡി​എ​ഫ‌് സ്ഥാ​നാ​ർ​ഥി കെ.​പി.​സ​തീ​ഷ‌്ച​ന്ദ്ര​ന്‍റെ റോ​ഡ‌് ഷോ രാ​വി​ലെ 8.30ന‌് ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും പി.​ക​രു​ണാ​ക​ര​ൻ എം​പി​യും ചേ​ർ​ന്ന‌് ഫ‌്ളാ​ഗ‌് ഓ​ഫ‌് ചെ​യ്യും.
തു​ട​ർ​ന്ന‌് ഉ​പ്പ​ള (9), കു​മ്പ​ള (9.30), കാ​സ​ർ​ഗോ​ഡ് (10), മേ​ൽ​പ്പ​റ​മ്പ‌് (10.30), പാ​ല​ക്കു​ന്ന‌് (10.45), പ​ള്ളി​ക്ക​ര (11), ചാ​മു​ണ്ഡി​ക്കു​ന്ന‌് (11.15), ചി​ത്താ​രി (11.30), കാ​ഞ്ഞ​ങ്ങാ​ട‌് (11.45), നീ​ലേ​ശ്വ​രം (12.15), ചെ​റു​വ​ത്തൂ​ർ (12.45), കാ​ലി​ക്ക​ട​വ‌് (1), ക​രി​വെ​ള്ളൂ​ർ (2), വെ​ള്ളൂ​ർ (2.15), പ​ഴ​യ​ങ്ങാ​ടി (3), പി​ലാ​ത്ത​റ (3.15), ഏ​ഴി​ലോ​ട‌് (3.30), എ​ടാ​ട്ട‌് (3.30), പെ​രു​മ്പ (4) എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി പ​യ്യ​ന്നൂ​രി​ൽ (4.30) കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ടെ പ്രചാരണം സ​മാ​പി​ക്കും.
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ത്ഥം കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു കാ​സ​ർ​ഗോ​ഡ് ക​സ​ബ ക​ട​പ്പുറ​ത്ത് ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ലും ഇ​തി​നു​ശേ​ഷം കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​ന പ​രി​പാ​ടി​യി​ലും സം​ബ​ന്ധി​ക്കും. പ്ര​ക​ട​ന​ങ്ങ​ളി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ വാ​ഹ​ന​ങ്ങ​ളോ വ​ലി​യ കൊ​ടി​ക​ള്‍, തോ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യോ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​മു​ണ്ട്.