പ്ര​ധാ​ന​മ​ന്ത്രി ആ​ർ​എ​സ്എ​സ് പ്ര​ചാ​ര​ക​നാ​കു​ന്നു: പി​ണ​റാ​യി
Sunday, April 21, 2019 2:48 AM IST
കാ​സ​ർ​ഗോ​ഡ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ഴ​യ ആ​ർ​എ​സ്എ​സ് പ്ര​ചാ​ര​ക​നാ​യി മാ​റു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കാ​സ​ർ​ഗോ​ട്ട് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​സ്തു​താപ​ര​മാ​യ ആ​രോ​പ​ണ​മൊ​ന്നും ഉ​ന്ന​യി​ക്കാ​നി​ല്ലാ​ത്ത അ​ദ്ദേ​ഹം കെ​ട്ടി​ച്ച​മ​ച്ച ആ​രോ​പ​ണ​മാ​ണ് ഉ​ന്ന​യി​ച്ച​ത്. ആ​ർ​എ​സ്എ​സ് പ്ര​ചാ​ര​ക​ൻ നു​ണ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്ഥാ​ന​ത്തി​ന്‍റെ വി​ല അ​ദ്ദേ​ഹം തി​രി​ച്ച​റി​യ​ണം. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യം ഒ​രു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​രാ​ധ​നാ കേ​ന്ദ്ര​മാ​യി ശ​ബ​രി​മ​ല​യെ മാ​റ്റാ​നു​ദ്ദേ​ശി​ച്ചാ​ണി​ത്.
മോ​ദി​യു​ടെ പാ​ർ​ട്ടി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ സം​ഘ്പ​രി​വാ​റു​ക​ൾ ക്രി​മി​ന​ൽ കു​റ്റം ചെ​യ്താ​ൽ ന​ട​പ​ടി​യു​ണ്ടാ​കാ​റി​ല്ല. ഭ​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ലാ​യാ​ലും മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പേ​രി​ലാ​യാ​ലും കൊ​ല​പാ​ത​കം ന​ട​ത്തി​യാ​ൽ ന​ട​പ​ടി​യു​ണ്ടാ​കാ​റി​ല്ല. ഈ ​രീ​തി​യാ​ണ് മോ​ദി​ക്ക് അ​റി​യാ​വു​ന്ന​ത്. അ​ത് കേ​ര​ള​ത്തി​ൽ ന​ട​ക്കു​മെ​ന്ന് മോ​ദി പ്ര​തീ​ക്ഷി​ക്ക​രു​ത്. ഇ​ത് നാ​ട് വേ​റെ​യാ​ണെ​ന്ന് മോ​ദി തി​രി​ച്ച​റി​യ​ണം. ക്രി​മി​ന​ൽ പ്ര​വൃ​ത്തി ആ​രു​ചെ​യ്താ​ലും അ​വ​ർ​ക്കെ​തി​രെ നി​യ​മ​ത്തി​ന്‍റെ ക​ര​ങ്ങ​ളു​ണ്ടാ​കും. സ്വ​ന്തം വി​ശ്വാ​സ്യ​ത ക​ള​ഞ്ഞു കു​ളി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​തി​ര​രു​ത്. മ​റ്റു മ​ത​വി​ഭാ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്ക​ല​ല്ല ന​മ്മു​ടെ രാ​ജ്യ​ത്തിന്‍റെ പാ​ര​മ്പ​ര്യം. എ​ന്നാ​ൽ മ​റ്റു മ​ത​ങ്ങ​ളെ ശ​ത്രു​ക്ക​ളാ​യി കാ​ണാ​നാ​ണ് ആ​ർ​എ​സ്എ​സ് -ബി​ജെ​പി നേ​തൃ​ത്വം ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.ഐ​എ​ൻ​എ​ൽ ജി​ല്ല സെ​ക്ര​ട്ട​റി അ​സീ​സ് ക​ട​പ്പു​റം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ന്ത്രി​മാ​രാ​യ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, പി. ​ക​രു​ണാ​ക​ര​ൻ എം​പി, വി​ജു കൃ​ഷ്ണ​ൻ, ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, മു​ബാ​റ​ക്ക് മു​ഹ​മ്മ​ദ് ഹാ​ജി, പി.​ബി. അ​ഹ​മ്മ​ദ്, മൊ​യ്തീ​ൻ​കു​ഞ്ഞി ക​ള​നാ​ട്, ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ, സ്ഥാ​നാ​ർ​ഥി കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ൻ, സി​ജി മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.