വോ​ട്ട് വ​ണ്ടി​യു​ടെ ​യാ​ത്ര അ​വ​സാ​നി​ച്ചു
Sunday, April 21, 2019 2:48 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി പൊ​തു​ജ​ന​ത്തെ ബോ​ധ​വ​ത്ക​രി​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച വോ​ട്ട് വ​ണ്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സ​ന്ദേ​ശ യാ​ത്ര അ​വ​സാ​നി​ച്ചു. ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ ക​ള​നാ​ടാ​ണ് വോ​ട്ട് വ​ണ്ടി അ​വ​സാ​ന​മാ​യി സ​ന്ദ​ര്‍​ശി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സു​ഗ​മ​മാ​യി ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഫെ​ബ്രു​വ​രി​യി​ലാ​ണ് വോ​ട്ട് വ​ണ്ടി​യു​ടെ പ്ര​ച​ര​ണം ആ​രം​ഭി​ക്കു​ന്ന​ത്. മ​ഞ്ചേ​ശ്വ​രം മു​ത​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ വ​രെ 200 ഓ​ളം കേ​ന്ദ്ര​ങ്ങ​ളാ​ണ് വോ​ട്ട് വ​ണ്ടി സ​ന്ദ​ര്‍​ശി​ച്ച​ത്. 101 വ​യ​സു​കാ​ര​നാ​യ ശ്യാം​ഭ​ട്ടാ​യി​രു​ന്നു വോ​ട്ട് വ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വി​വി​ധ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ സ​മീ​പ​മു​ള്ള ക​വ​ല, ബ​സ് സ്റ്റാ​ന്‍​ഡ്, പ​ഞ്ചാ​യ​ത്ത് പ​രി​സ​രം തു​ട​ങ്ങി ജ​ന​ങ്ങ​ള്‍ തി​ങ്ങി നി​റ​യു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ് വോ​ട്ട് വ​ണ്ടി പ്ര​ധാ​ന​മാ​യും പ​ര്യ​ട​നം ന​ട​ത്തി​യ​ത്. ഒ​രു സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍, ര​ണ്ട് സീ​നി​യ​ര്‍ ക്ല​ര്‍​ക്ക്, ഒ​രു ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ര്‍ എ​ന്നി​വ​ര്‍ വോ​ട്ട് വ​ണ്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​തു​ജ​ന​ത്തി​ന് മോ​ക്‌​പോ​ളിം​ഗ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യം വോ​ട്ട് വ​ണ്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തി​ലും വി ​വി പാ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ല്‍ വോ​ട്ട് വ​ണ്ടി​യി​ലൂ​ടെ വി​വി പാ​റ്റി​നെ പ​രി​ച​യ​പ്പെ​ടാ​നു​ള്ള സു​വ​ര്‍​ണാ​വ​സ​രം കൂ​ടി​യാ​ണ് പൊ​തു​ജ​ന​ത്തി​ന് ല​ഭി​ച്ച​ത്.