ആ​വേ​ശ​ക്കൊടി​യി​റ​ക്കം
Monday, April 22, 2019 7:26 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​രു മാ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന പ​ര​സ്യ​പ്ര​ച​ര​ണ​ത്തി​ന് ക​ലാ​ശ​ക്കൊ​ട്ടോ​ടെ ഉ​ജ്വ​ല പ​രി​സ​മാ​പ്തി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ റോ​ഡ് ഷോ ​ഇ​ന്ന​ലെ കു​ന്പ​ള​യി​ൽ നി​ന്നാ​ണ് ആ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്ന് മൊ​ഗ്രാ​ൽ​പു​ത്തൂ​ർ, തൃ​ക്ക​രി​പ്പൂ​ർ, തൃ​ക്ക​രി​പ്പൂ​ർ, കാ​ഞ്ഞ​ങ്ങാ​ട്, ഉ​ദു​മ, ച​ട്ട​ഞ്ചാ​ൽ, ചെ​ർ​ക്ക​ള എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​ശേ​ഷം കാ​സ​ർ​ഗോ​ഡ് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു. എ​ൽ​ഡി​എ​ഫ‌് സ്ഥാ​നാ​ർ​ഥി കെ.​പി.​സ​തീ​ഷ‌്ച​ന്ദ്ര​ന്‍റെ റോ​ഡ‌്ഷോ ഹൊ​സ​ങ്ക​ടി​യി​ൽ നി​ന്നാ​ണ് ആ​രം​ഭി​ച്ച​ത്.

പി​ന്നീ​ട് ഉ​പ്പ​ള, കു​മ്പ​ള, കാ​സ​ർ​ഗോ​ഡ്, മേ​ൽ​പ്പ​റ​മ്പ‌്, പാ​ല​ക്കു​ന്ന‌്, പ​ള്ളി​ക്ക​ര, ചാ​മു​ണ്ഡി​ക്കു​ന്ന‌്, ചി​ത്താ​രി, കാ​ഞ്ഞ​ങ്ങാ​ട‌്, നീ​ലേ​ശ്വ​രം, ചെ​റു​വ​ത്തൂ​ർ, കാ​ലി​ക്ക​ട​വ‌്, ക​രി​വെ​ള്ളൂ​ർ, വെ​ള്ളൂ​ർ, പ​ഴ​യ​ങ്ങാ​ടി, പി​ലാ​ത്ത​റ, ഏ​ഴി​ലോ​ട‌്, എ​ടാ​ട്ട‌്, പെ​രു​മ്പ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി പ​യ്യ​ന്നൂ​രി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ടെ സ​മാ​പി​ച്ചു. കാ​സ​ർ​ഗോ​ഡ് ക​സ​ബ ക​ട​പ്പു​റ​ത്ത് പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ ആ​രം​ഭി​ച്ച എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​റി​ന്‍റെ റോ​ഡ് ഷോ ​ക​റ​ന്ത​ക്കാ​ട് സ​മാ​പി​ച്ചു.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി കൂ​റ്റ​ൻ പ​താ​ക​ക​ൾ വീ​ശി​യും ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി ആ​ർ​പ്പു​വി​ളി​ച്ചും സ്ഥാ​നാ​ഥി​യു​ടെ ചി​ത്ര​ങ്ങ​ളു​ള്ള ടീ​ഷ​ർ​ട്ടു​ക​ളും മു​ഖം​മു​ടി​ക​ളും അ​ണി​ഞ്ഞും നൃ​ത്തം ച​വി​ട്ടി​യും പ്ര​വ​ർ​ത്ത​ക​ർ ക​ലാ​ശ​ക്കൊ​ട്ടി​നെ ഉ​ത്സ​വ​മാ​ക്കി​തീ​ർ​ത്തു.