ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ ര​ണ്ടി​ട​ത്ത് സം​ഘ​ര്‍​ഷം; ലാ​ത്തി​ച്ചാ​ര്‍​ജും ഗ്ര​നേ​ഡ് പ്ര​യോ​ഗ​വും
Monday, April 22, 2019 7:26 AM IST
കാ​സ​ര്‍​ഗോ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ ജി​ല്ല​യി​ൽ ര​ണ്ടി​ട​ത്ത് സം​ഘ​ര്‍​ഷം. ഉ​ദു​മ​യി​ലും കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ലു​മാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ഉ​ദു​മ ടൗ​ണി​ല്‍ യു​ഡി​എ​ഫ്-എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​ര്‍​ക്കു​നേ​ര്‍ ഏ​റ്റു​മു​ട്ടി. പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ല്ലേ​റി​ലും അ​ക്ര​മ പ്ര​വ​ര്‍​ത്ത​ന​ത്തി​ലും ഏ​ര്‍​പ്പെ​ട്ട​തോ​ടെ ഇ​വ​രെ പി​രി​ച്ചു​വി​ടാ​ന്‍ കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലാ​ത്തി ചാ​ര്‍​ജും ഗ്ര​നേ​ഡ് പ്ര​യോ​ഗ​വും ന​ട​ന്നു. ഉ​ദു​മ ടൗ​ണി​ല്‍ യു​ഡി​എ​ഫി​നും പാ​ല​ക്കു​ന്ന് ടൗ​ണി​ല്‍ എ​ല്‍​ഡി​എ​ഫി​നു​മാ​ണ് കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്താ​ന്‍ പോ​ലീ​സ് സ്ഥ​ലം വി​ട്ടു​ന​ല്‍​കി​യ​ത്. അ​ഞ്ച് മ​ണി​യോ​ടെ ഇ​രു​വി​ഭാ​ഗ​വും ടൗ​ണു​ക​ളി​ല്‍ കേ​ന്ദ്രീ​ക​രി​ച്ചു. ഇ​തി​നി​ട​യി​ല്‍ കു​റ​ച്ച്‌ എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ദു​മ ടൗ​ണി​ലേ​ക്ക് പ്ര​ക​ട​ന​മാ​യി എ​ത്തി. യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ സം​ഘ​ടി​ച്ച്‌ നി​ന്ന​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് പാ​ല​ക്കു​ന്നി​ലേ​ക്ക് പോ​കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ​യാ​ണ് വാ​ക്കേ​റ്റ​വും സം​ഘ​ര്‍​ഷ​വും ക​ല്ലേ​റും തു​ട​ങ്ങി​യ​ത്. പോ​ലീ​സ് സ​മാ​ധാ​നി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​തൊ​ടെ ക​ല്ലേ​റും അ​ക്ര​മ​വും രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് ലാ​ത്തി ചാ​ര്‍​ജും ഗ്ര​നേ​ഡും പ്ര​യോ​ഗി​ച്ച​ത്. നി​ര​വ​ധി പേ​ര്‍​ക്ക് നി​സാ​ര പ​രി​ക്കു​ണ്ട്.
ചെ​ര്‍​ക്ക​ള ഭാ​ഗ​ത്തുനി​ന്ന് റോ​ഡ് ഷോ​യു​മാ​യെ​ത്തി​യ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​നെ​യും പ്ര​വ​ര്‍​ത്ത​ക​രെ​യും പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​യാ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നി​ടെ സ്ഥാ​നാ​ര്‍​ഥിയു​ടെ വാ​ഹ​ന​ത്തി​ന് പി​റ​കെ​യു​ണ്ടാ​യ കാ​റു​ക​ള്‍​ക്ക് നേ​രെ​യും അ​ക്ര​മ​മു​ണ്ടാ​യി. എ​ല്‍​ഡി​എ​ഫി​ന് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡും യു​ഡി​എ​ഫി​ന് പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡു​മാ​ണ് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് അ​നു​വ​ദി​ച്ച​ത്. പി​ന്നീ​ട് പോ​ലീ​സും നേ​താ​ക്ക​ളും ഇ​ട​പെ​ട്ട് യു​ഡി​എ​ഫ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കാ​ന്‍ വ​ഴി​യൊ​രു​ക്കു​ക​യാ​യി​രു​ന്നു.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക്കു​നേ​രേ അ​ക്ര​മം

മ​ടി​ക്കൈ: എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​റി​ന് നേ​രേ അ​ക്ര​മം. ഇ​ന്ന​ലെ രാ​വി​ലെ 9.30 മ​ണി​യോ​ടെ മ​ടി​ക്കൈ കോ​തോ​ടു​പാ​റ​യി​ൽ പ്ര​ച​ര​ണ​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്.
ഇ​വി​ടെ പ്ര​ച​ര​ണം ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ന്പ​തോ​ളം വ​രു​ന്ന അ​ക്ര​മി സം​ഘം സ്ഥാ​നാ​ര്‍​ഥിയെ​യും കൂ​ടെ​യു​ള്ള​വ​രെ​യും കൗൈയേറ്റം ചെ​യ്ത​തെ​ന്ന് പ​റ​യു​ന്നു. ര​വീ​ശ​ത​ന്ത്രി പ്ര​സം​ഗം ആ​രം​ഭി​ച്ച​പ്പോ​ള്‍ റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും സി​പി​എ​മ്മി​ന്‍റെ പ്ര​ച​ര​ണ വാ​ഹ​നം കൊ​ണ്ടു വ​ച്ച്‌ ഉ​ച്ച​ത്തി​ല്‍ പ്ര​ച​ര​ണം ന​ട​ത്തി എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥിയു​ടെ പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്തു​ക​യും ഇ​ട​യ്ക്ക് മൈ​ക്ക് പി​ടി​ച്ച്‌ വാ​ങ്ങി ര​വീ​ശ​ത​ന്ത്രി​യു​ടെ കൈ​പി​ടി​ച്ച്‌ തി​രി​ക്കു​യും ചെ​യ്തു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സം​ഭ​വം കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്ത​വെ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ശ്രാ​വ​ണ (28)നെ ​മ​ര്‍​ദി​ച്ചു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ ശ്രാ​വ​ണ​നെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​ക്ര​മ​ത്തി​ന് പി​ന്നി​ല്‍ സി​പി​എം-ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.