ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ഷ്പ​ക്ഷ​വും നീ​തി​പൂ​ര്‍​വ​വു​മാ​യി ചു​മ​ത​ല നി​ര്‍​വ​ഹി​ക്ക​ണം: ക​ള​ക്ട​ര്‍
Monday, April 22, 2019 7:26 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ഷ്പ​ക്ഷ​വും നീ​തി​പൂ​ര്‍​വവു​മാ​യി ചു​മ​ത​ല​ക​ള്‍ നി​ര്‍​വഹി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്റ്റ​ര്‍ ഡി.​സ​ജി​ത് ബാ​ബു പ​റ​ഞ്ഞു.
ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യോ​ട് വി​ധേ​യ​ത്വ​മോ പ​ക്ഷ​പാ​തി​ത്വ​മോ പാ​ടി​ല്ല. എ​ല്ലാ​വ​ര്‍​ക്കും തു​ല്ല്യ പ​രി​ഗ​ണ​ന ന​ല്‍​ക​ണം. സ്വ​ത​ന്ത്ര​വും നീ​തി​പൂ​ര്‍​വവു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പ് വ​രു​ത്ത​ണം.
വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ ജ​ന​പ്രാ​തി​നി​ത്യ നി​യ​മ​മ​നു​സ​രി​ച്ചും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള​നു​സ​നു​സ​രി​ച്ചു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും കൃ​ത്യ​മാ​യ നി​യ​മ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളു​മു​ണ്ട്. ഇ​ത് പാ​ലി​ക്ക​ണം. വീ​ഴ്ച വ​രു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.