വ​ഴിതെ​റ്റി​ക്കു​ന്ന വോ​ട്ടേ​ഴ്സ് സ്ലി​പ്പ് ന​ൽ​കി​യ​താ​യി പ​രാ​തി
Monday, April 22, 2019 7:26 AM IST
തൃ​ക്ക​രി​പ്പൂ​ർ: വോ​ട്ട​റെ വ​ഴി തെ​റ്റി​ക്കു​ന്ന ത​ര​ത്തി​ൽ ഇ​ല​ക്‌ഷൻ ക​മ്മീ​ഷ​ൻ വോ​ട്ട​ർ സ്ലി​പ്പ് ന​ൽ​കി​യ​താ​യി പ​രാ​തി. തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 169-ാം ന​മ്പ​ർ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ തൃ​ക്ക​രി​പ്പൂ​ർ സെ​ന്റ് പോ​ൾ​സ് എ​യു​പി സ്കൂ​ൾ കി​ഴ​ക്കേ കെ​ട്ടി​ട​ത്തി​ലാ​ണ്. എ​ന്നാ​ൽ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ മു​ഖേ​ന വി​ത​ര​ണം ചെ​യ്ത വോ​ട്ട​ർ സ്ലി​പ്പി​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ പേ​രാ​യി കാ​ണി​ച്ചി​രി​ക്കു​ന്ന​ത് തൃ​ക്ക​രി​പ്പൂ​ർ ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളാ​ണ്.
സ്ലി​പ്പി​ൽ ഭാ​ഗ​ത്തി​ന്‍റെ പേ​രാ​യാ​ണ് സെ​ന്‍റ് പോ​ൾ​സ് സ്കൂ​ളും ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.
സ്ലി​പ്പി​ലെ വി​വ​ര പ്ര​കാ​രം ഗ​വ. വി​എ​ച്ച്എ​സ് സ്കൂ​ളി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ ക്യൂ ​നി​ന്ന് ഊ​ഴം എ​ത്തു​മ്പോ​ഴാ​കും അ​മ​ളി പി​ണ​ഞ്ഞ​ത് വോ​ട്ട​ർ​ക്ക് അ​റി​യാ​നാ​വു​ക.