അ​ഗ്നി​ശ​മ​ന സേ​നാ വാ​രാ​ഘോ​ഷ​ത്തി​ന് സ​മാ​പ​നം
Monday, April 22, 2019 7:26 AM IST
തൃ​ക്ക​രി​പ്പൂ​ർ: അ​ഗ്നി​ശ​മ​നേ​ത്തേ​ക്കാ​ൾ ഫ​ല​പ്ര​ദം തീ​പി​ടു​ത്ത സാ​ധ്യ​ത​യു​ള്ള വ​സ്തു​ക്ക​ൾ സൂ​ക്ഷ്മ​ത​യോ​ടും ശ്ര​ദ്ധാ പൂ​ർ​വ​വും കൈ​കാ​ര്യം ചെ​യ്യു​ക​യാ​ണെ​ന്ന ബോ​ധ്യം സ​മൂ​ഹ​ത്തി​ലേ​ക്കെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ദേ​ശീ​യ അ​ഗ്നി​ശ​മ​ന സേ​നാ വാ​ര​ത്തി​ന് സ​മാ​പ​നം.
തൃ​ക്ക​രി​പ്പൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് വാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. സേ​നാം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ പു​തു​താ​യി രൂ​പീ​ക​രി​ച്ച അ​ഗ്നി​ശ​മ​ന റെ​സ്ക്യൂ വോ​ള​ണ്ടി​യ​ർ​മാ​രും വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​യി. അ​ഗ്നി പ്ര​തി​രോ​ധമാ​ണെ​ന്നും അ​തി​നേ​ക്കാ​ൾ പ്രാ​ധാ​ന്യം സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തി പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​താ​ണെ​ന്നും ല​ഘു​ലേ​ഖ​ക വി​ത​ര​ണ​ത്തി​ലൂ​ടെ​യും റോ​ഡ് ഷോ​യി​ലൂ​ടെ​യും ജ​ന​കീ​യ ബോ​ധ​വ​ത്ക​ര​ണം ന​ട​ന്നു.
ജ​ന​ങ്ങ​ളെ ഏ​റെ ആ​ക​ർ​ഷി​ച്ച റോ​ഡ് ഷോ ​തൃ​ക്ക​രി​പ്പൂ​ർ നി​ല​യ​ത്തി​ൽനി​ന്ന് ആ​രം​ഭി​ച്ച് കാ​ലി​ക്ക​ട​വ്, ചെ​റു​വ​ത്തൂ​ർ, പ​ട​ന്ന, ആ​യി​റ്റി, വെ​ള്ളാ​പ്പ്, തൃ​ക്ക​രി​പ്പൂ​ർ ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ തി​രി​ച്ചു ന​ട​ക്കാ​വി​ൽ സ​മാ​പി​ച്ചു. സ്റ്റേ​ഷ​നി​ലെ 34 സേ​നാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ചീ​മേ​നി, തൃ​ക്ക​രി​പ്പൂ​ർ റെ​സ്ക്യു വോ​ള​ണ്ടി​യ​ർ ഗ്രൂ​പ്പു​ക​ളി​ലെ 20 ൽ​പ്പ​രം അം​ഗ​ങ്ങ​ളും റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തു. ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​സ​തീ​ഷ് റോ​ഡ് ഷോ ​ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​കെ. സ​ന്തോ​ഷ് കു​മാ​ർ, ചീ​മേ​നി യൂ​ണി​റ്റ് റെ​സ്ക്യു വോ​ള​ണ്ടി​യ​ർ ടീം ​ലീ​ഡ​ർ പി.​വി. രാ​ജീ​ഷ്, തൃ​ക്ക​രി​പ്പൂ​ർ ലീ​ഡ​ർ പി.​വി. രാ​കേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ട​യോ​ട്ടം, ഡെ​മോ​ൺ​സ്‌​ട്രേ​ഷ​ൻ, ക​വ​ല യോ​ഗ​ങ്ങ​ൾ, മോ​ക് ഡ്രി​ൽ, ചി​ത്ര​ര​ച​ന തു​ട​ങ്ങി ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നു​ത​കു​ന്ന വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ ഒ​രാ​ഴ്ച​ക്കി​ട​യി​ൽ ന​ട​ത്തി.