വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച ബ​സി​ന്‍റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ചു
Monday, April 22, 2019 7:26 AM IST
ബ​ദി​യ​ഡു​ക്ക: വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ചു. ഒ​ഴി​വാ​യ​ത് വ​ൻ​ദു​ര​ന്തം. ഇ​ന്ന​ലെ രാ​വി​ലെ 11.30ഓ​ടെ ബ​ദി​യ​ഡു​ക്ക ഗോ​ളി​യ​ടു​ക്ക​യി​ല്‍നി​ന്ന് കും​ബ​ഡാ​ജെ ബെ​ള്ളി​ഗെ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ബ​സ് പി​ല​ങ്ക​ട്ട​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ബ​സി​ന്‍റെ മു​ന്‍ വ​ശ​ത്തെ ഡ്രൈ​വ​റു​ടെ സൈ​ഡി​ലു​ള്ള ട​യ​ര്‍ ഊ​രി​തെ​റി​ക്കു​ക​യാ​യി​രു​ന്നു.
നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ത​ല​ങ്ങു വി​ല​ങ്ങും ദി​ശ മാ​റി സ​ഞ്ച​രി​ച്ച് ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ലം അ​പ​ക​ടം ഒ​ഴി​വാ​യി. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ എ​തി​രെനി​ന്ന് വാ​ഹ​ന​മൊ​ന്നും ക​ട​ന്നു​വ​രാ​ത്ത​തും അ​പ​ക​ടം ഒ​ഴി​വാ​ക്കി.