സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം മു​സ്‌ലിം​ ലീ​ഗി​ൽ ചേ​ർ​ന്നു
Monday, April 22, 2019 7:26 AM IST
ബ​ദി​യ​ഡു​ക്ക: സി​പി​എം ബ​ദി​യ​ഡു​ക്ക ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം മൂ​ക്കം​പാ​റ​യി​ലെ ബി.​എ​സ്. ഇ​ബ്രാ​ഹിം മു​സ്‌ലീം ലീ​ഗി​ല്‍ ചേ​ര്‍​ന്നു. പാ​ർ​ട്ടി​യി​ലെ പ്രാ​ദേ​ശി​ക​നേ​തൃ​ത്വ​ത്തി​ലെ ചി​ല​രു​ടെ ഏ​കാ​ധി​പ​ത്യ​ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​യെ​ന്ന് ഇ​ബ്രാ​ഹിം പ​റ​ഞ്ഞു.
എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഷാ​ള്‍ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. സി​ഐ​ടി​യു മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വൈ​സ്പ്ര​സി​ഡ​ന്‍റ്, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ന്നി നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ഇ​ബ്രാ​ഹിം ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥിയാ​യി മ​ത്സ​രി​ച്ച് 273 വോ​ട്ടു​ക​ള്‍ നേ​ടി മു​സ്‌ലീം ലീ​ഗി​ന് വെ​ല്ലു​വി​ളി​യാ​യി​രു​ന്നു.