ചു​റ്റും വെ​ള്ള​മു​ണ്ട്, കു​ടി​ക്കാ​ൻ ഒ​രു​തു​ള്ളി​യി​ല്ല; ദാ​ഹി​ച്ചുവ​ല​ഞ്ഞ് മ​യ്യി​ച്ച നി​വാ​സി​ക​ൾ
Monday, April 22, 2019 7:28 AM IST
ചെ​റു​വ​ത്തൂ​ർ: ചു​റ്റും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട​താ​ണെ​ങ്കി​ലും ദാ​ഹി​ച്ചാ​ൽ ഒ​രി​റ്റു വെ​ള്ളം കു​ടി​ക്കാ​നില്ലാ​തെ വ​ല​യു​ന്ന നാ​ടു​ണ്ട്. ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​യ്യി​ച്ച​യി​ലാ​ണ് ജ​ന​ങ്ങ​ൾ അ​ധി​കൃ​ത​രു​ടെ ക​നി​വി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ൾ​ക്ക് ചു​റ്റും ഒ​രു ഭാ​ഗം കാ​ര്യ​ങ്കോ​ട് പു​ഴ​യും മ​റു​ഭാ​ഗ​ത്ത് മ​യ്യി​ച്ച ചെ​റി​യ പു​ഴ​യും മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ ഉ​പ്പു​വെ​ള്ളം നു​ര​യു​ന്ന തോ​ടു​ക​ളു​മാ​ണ്.
വ​യ​ലി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​മാ​യ​ത് കൊ​ണ്ടു​ത​ന്നെ ക​ടു​ത്ത വേ​ന​ലി​ൽ ജ​ലഅ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള​മാ​ണ് പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. മ​യ്യി​ച്ച റെ​യി​ലി​ന് കി​ഴ​ക്ക് ഭാ​ഗ​ത്തെ 250 ഓ​ളം വ​രു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​വെ​ള്ളം കി​ട്ടാ​തെ വ​ല​യു​ന്ന​ത്. മു​ന​മ്പ്, റെ​യി​ലി​ന് കി​ഴ​ക്ക്,വ​യ​ൽ​ക്ക​ര ക്ഷേ​ത്ര പ​രി​സ​രം എ​ന്നി​വ​ട​ങ്ങ​ളി​ലൊ​ക്കെ​യു​ള്ള ജ​ന​ങ്ങ​ൾ വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ കു​ടി​ക്കാ​ൻ വെ​ള്ള​മി​ല്ല.
ഏ​റെ നാ​ളാ​യി ജ​ല അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണം ന​ട​ത്തി​യ​ത് പു​ല​ർ​ച്ചെ മൂ​ന്നു മ​ണി മു​ത​ലാ​ക്കി​യ​ത് തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് വെ​ള്ളം കി​ട്ടാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​ക്കി. പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ രാ​വി​ലെ 7.30 മു​ത​ൽ ന​ൽ​കാ​മെ​ന്നാ​യി.
എ​ല്ലാ ദി​വ​സ​വും മ​യ്യി​ച്ച പ്ര​ദേ​ശ​ത്തേ​ക്ക് ഇ​പ്പോ​ൾ കു​ടി​വെ​ള്ള വി​ത​ര​ണ​മി​ല്ല എ​ന്നു​ള്ള​താ​ണ് പ്ര​ശ്നം.
ചെ​റി​യ നൂ​ലു​പോ​ലെ ഇ​റ്റി​റ്റ് വീ​ഴു​ന്ന വെ​ള്ളം ശേ​ഖ​രി​ക്കു​ക പ്ര​യാ​സ​ക​ര​മാ​യി​ട്ടു​ണ്ട്.
ഇ​തു കൂ​ടാ​തെ താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്തു​ള്ള വീ​ടു​ക​ളി​ൽ വെ​ള്ളം കി​ട്ടാ​തെ​യു​മാ​യി. ഇ​ത് പ​രി​ഹ​രി​ക്കാ​ൻ മ​ണ്ണ് കി​ള​ച്ചു കു​ഴി​യു​ണ്ടാ​ക്കി ബ​ക്ക​റ്റു​ക​ളും പാ​ത്ര​ങ്ങ​ളും വ​ച്ചാ​ണ് എ​പ്പോ​ഴെ​ങ്കി​ലും കി​ട്ടു​ന്ന വെ​ള്ളം പി​ടി​ക്കു​ന്ന​ത്.
ജ​ല അ​ഥോ​റി​റ്റി​യും ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തും മു​ൻ കൈ​യെ​ടു​ത്ത് മ​യ്യി​ച്ച പ്ര​ദേ​ശ​ത്തേ​ക്ക് കൂ​ടു​ത​ൽ ശു​ദ്ധ​ജ​ലം എ​ത്തി​ക്കാ​ൻ ന​ടാ​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.