ക്വാ​ർ​ട്ടേ​ഴ്സി​ൽനി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന പ​തി​ന​ഞ്ചു​കാ​ര​ൻ അ​റ​സ്റ്റി​ൽ
Monday, April 22, 2019 7:28 AM IST
കാ​സ​ർ​ഗോ​ഡ്:​ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽനി​ന്ന് പ​ട്ടാ​പ്പ​ക​ൽ 15 പ​വ​ൻ സ്വ​ർ​ണ​വും പ​തി​നാ​യി​രം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ പ​തി​ന​ഞ്ചു​കാ​ര​ൻ അ​റ​സ്റ്റി​ൽ. സ്വ​ർ​ണം ബ്ലാ​ർ​ക്കോ​ട് ല​ക്ഷം​വീ​ടി​നു സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​ന്പി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. മോ​ഷ്ടി​ച്ച പ​ണ​ത്തി​ൽനി​ന്ന് 8000 രൂ​പ ചെ​ല​വാ​യ​താ​യും പ​തി​ന​ഞ്ചു​കാ​ര​ൻ മൊ​ഴി ന​ൽ​കി.
അ​ടു​ക്ക​ത്ത്ബ‍​യ​ൽ ഗു​ഡെ ടെ​ന്പി​ൾ സെ​ക്ക​ൻ​ഡ് റോ​ഡി​ലെ പ്ര​ഭാ​ത് ക്വാ​ർ​ട്ടേ​ഴ്സി​ലെ താ​മ​സ​ക്കാ​രി ആ​ദൂ​ർ പ​ര​പ്പ സ്വ​ദേ​ശി​നി റു​ഖി​യ​യു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ൽ 12നാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. പി​റ്റേ​ദി​വ​സം ത​ന്നെ മോ​ഷ​ണം പോ​യ മൊ​ബൈ​ൽ ഫോ​ൺ ഉ​ളി​യ​ത്ത​ടു​ക്ക​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ൽനി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. കാ​റു​ട​മ​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കാ​ർ വാ​ട​ക​യ്ക്ക് കൊ​ടു​ത്ത​താ​ണെ​ന്ന് മ​ന​സി​ലാ​വു​ക​യും തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ പ​തി​ന​ഞ്ചു​കാ​ര​ൻ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. പ​തി​ന​ഞ്ചു​കാ​ര​ൻ നേ​ര​ത്തെ ചെ​റി​യ മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. ക​വ​ർ​ച്ച​യ്ക്ക് മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യം ല​ഭി​ച്ചി​രു​ന്നോ എ​ന്ന കാ​ര്യം അ​ന്വേ​ഷി​ക്കു​മെ​ന്ന് കാ​സ​ർ​ഗോ​ഡ് ടൗ​ൺ സി​ഐ പ്ര​ദീ​പ് ക​ന്നി​പ്പൊ​യി​ൽ പ​റ​ഞ്ഞു.