കോ​ടോ​ത്ത് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ
Monday, April 22, 2019 7:28 AM IST
കോ​ടോ​ത്ത്:​ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്നു വൈ​കു​ന്നേ​രം 4.45നു ​ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് കു​രി​ശും​മൂ​ട്ടി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ.​മാ​ത്യു പ​ര​വ​രാ​ക​ത്ത്. നാ​ളെ മു​ത​ൽ 26 വ​രെ വൈ​കു​ന്നേ​രം 4.30ന് ​ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​തോ​മ​സ് വാ​ളി​പ്ലാ​ക്ക​ൽ, ഫാ.​തോ​മ​സ് ച​ക്കാ​നി​ക്കു​ന്നേ​ൽ, ഫാ.​അ​ഗ​സ്റ്റി​ൻ പാ​ണ്ട്യാ​മ്മാ​ക്ക​ൽ, ഫാ.​സേ​വ്യ​ർ പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പ​ള്ളി ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യി​യി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ർ​മം ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് എ​മി​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം നി​ർ​വ​ഹി​ക്കും. 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​ഫാ.​ജോ​സ് തൈ​ക്കു​ന്നും​പു​റം. 6.30നു ​ന​ട​ക്കു​ന്ന സാം​സ്കാ​രി​ക​സ​മ്മേ​ള​നം മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 7.30നു ​ക​ലാ​വി​രു​ന്ന്. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്. 9.30നു ​നാ​ട​കം-'​നി​ങ്ങ​ൾ​ക്കൊ​ക്കെ ശാ​കു​ന്ത​ളം മ​തി.'
സ​മാ​പ​ന​ദി​വ​സ​മാ​യ 28നു ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ​യ്ക്ക് ഫാ.​ജോ​സ​ഫ് കൊ​ളു​ത്താ​പ്പ​ള്ളി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ജോ​സ​ഫ് ആ​ന​ചാ​രി​ൽ, ഫാ.​നി​ധി​ൻ ചെ​റു​പു​ഷ്പം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. 6.30നു ​സെ​ന്‍റ് മേ​രീ​സ് ന​ഗ​റി​ലേ​യ്ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 7.30നു ​തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ.​മാ​ത്യു വ​ലി​യ​പ​റ​ന്പി​ൽ. ഒ​ന്പ​തി​ന് സ​മാ​പ​ന ആ​ശി​ർ​വാ​ദം.