കൂ​രി​രു​ട്ടി​ല്‍ മു​ങ്ങി നീ​ലേ​ശ്വ​രം ബ​സ്‌സ്റ്റാ​ൻ​ഡ്
Monday, April 22, 2019 7:28 AM IST
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​ര​ത്ത് പു​തി​യ ബ​സ്‌സ്റ്റാ​ൻഡ് സ​മു​ച്ച​യം പ​ണി​യാ​നാ​യി പൊ​ളി​ച്ചു​മാ​റ്റി നി​ര്‍​മി​ച്ച താ​ത്കാ​ലി​ക ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം സ​ന്ധ്യ​മ​യ​ങ്ങി​യാ​ല്‍ കൂ​രി​രു​ട്ടി​ല്‍. മം​ഗ​ളൂരു​വി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍നി​ന്ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളും രോ​ഗി​ക​ളും ഉ​ള്‍​പ്പെ​ടെ രാ​ത്രി​വ​ണ്ടി​ക്ക് നീ​ലേ​ശ്വ​ര​ത്തെ​ത്തി​യാ​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ന്‍ ബ​സ് കാ​ത്തി​രി​ക്കു​ന്ന​ത് ഈ ​താ​ത്കാ​ലി​ക കേ​ന്ദ്ര​ത്തി​ലാ​ണ്. ക​ണ്ണൂ​ര്‍, മം​ഗ​ളു​രു ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് നാ​ലോ​ളം ട്രെ​യി​നു​ക​ളി​ലാ​യെ​ത്തു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സ​ന്ധ്യ​ക​ഴി​ഞ്ഞാ​ല്‍ കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്ക​ട​ക്കം ബ​സ് യാ​ത്ര​ക്കാ​യി സ്റ്റാ​ൻഡില്‍ എ​ത്തു​ന്ന​ത്. താ​ത്കാ​ലി​ക ഷെ​ഡില്‍ കാ​ത്തി​രി​ക്കാ​ന്‍ ബെ​ഞ്ചു​ക​ളും മു​ല​യൂ​ട്ട​ല്‍ കേ​ന്ദ്ര​വും പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റും സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വെ​ളി​ച്ചം മാ​ത്ര​മി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ വി​ദ്യാ​ര്‍​ഥിനി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര്‍ പേ​ടി​ച്ചു​വി​റ​ച്ചാ​ണ് ഇ​വി​ടെ ബ​സ് കാ​ത്തു നി​ല്‍​ക്കു​ന്ന​ത്.
ഓ​ട്ടോ സ്റ്റാ​ൻഡിന​ടു​ത്ത് ഹൈ​മാ​സ്റ്റ് വി​ള​ക്കു​ണ്ടെ​ങ്കി​ലും ഇ​തി​ന്‍റെ വെ​ളി​ച്ചം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തു​ന്നി​ല്ല. നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന ബ​സ് സ്റ്റാ​ൻഡി​ല്‍ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ബ​ള്‍​ബു​ക​ളു​ടെ പ്ര​കാ​ശ​മെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ള്‍ ഇ​തു​മി​ല്ല. ബ​സു​ക​ള്‍ വ​ന്നാ​ലു​ണ്ടാ​വു​ന്ന വെ​ളി​ച്ചം മാ​ത്ര​മാ​ണ് ഇ​പ്പോ​ഴി​വി​ടെ ആ​ശ്ര​യം. ഏ​താ​ണ്ട് ആ​റു​ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി​യാ​ണ് ഇ​വി​ടെ താ​ത്കാ​ലി​ക ബ​സി​രി​പ്പ് കേ​ന്ദ്രം സ്ഥാ​പി​ച്ച​ത്. എ​ന്നാ​ല്‍ ഇ​വി​ടെ വൈ​ദ്യു​തീ​ക​രി​ക്കാ​നോ ആ​വ​ശ്യ​മാ​യ വെ​ളി​ച്ച​മെ​ത്തി​ക്കാ​നോ ന​ഗ​ര​സ​ഭ ത​യാ​റാ​യി​ട്ടി​ല്ല. മ​ദ്യ​ല​ഹ​രി​യി​ലും മ​റ്റും എ​ത്തു​ന്ന​വ​രെ​യും പി​ടി​ച്ചു​പ​റി​ക്കാ​രെ​യും പേ​ടി​ച്ചാ​ണ് ഇ​പ്പോ​ള്‍ സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര്‍ ഇ​വി​ടെ ബ​സ് കാ​ത്തി​രി​ക്കു​ന്ന​ത്.