ടൂ​റി​സ്റ്റ് ബ​സി​ല്‍നി​ന്ന് പു​ക ഉ​യ​ര്‍​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Monday, April 22, 2019 7:28 AM IST
കാ​സ​ർ​ഗോ​ഡ്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ല്‍നി​ന്ന് പു​ക ഉ​യ​ര്‍​ന്ന​ത് പ​രി​ഭ്രാ​ന്തി​ക്ക് കാ​ര​ണ​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ മേ​ല്‍​പ്പ​റ​മ്പി​ലാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഉ​ഡു​പ്പി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന എ​സി സ്ലീ​പ്പ​ര്‍ ടൂ​റി​സ്റ്റ് ബ​സി​ല്‍ നി​ന്നാ​ണ് പു​ക ഉ​യ​ര്‍​ന്ന​ത്. പ​രി​ഭ്രാ​ന്ത​രാ​യ യാ​ത്ര​ക്കാ​ര്‍ ഇ​തോ​ടെ ബ​ഹ​ളം വ​ച്ചു. ഡ്രൈ​വ​ര്‍ ബ​സ് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടു. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സു​മെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. പി​ന്നീ​ട് മ​റ്റൊ​രു ടൂ​റി​സ്റ്റ് ബ​സ് വ​രു​ത്തി​യാ​ണ് യാ​ത്ര പു​ന​രാ​രം​ഭി​ച്ച​ത്.