കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ സം​ഘ​ർ​ഷം, ലാത്തിച്ചാർജ്
Monday, April 22, 2019 7:28 AM IST
മ​ട്ട​ന്നൂ​ർ/​പ​ഴ​യ​ങ്ങാ​ടി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ മ​ട്ട​ന്നൂ​രി​ലും പ​ഴ​യ​ങ്ങാ​ടി​യി​ലും സം​ഘ​ർ​ഷം. സം​ഘ​ർ​ഷാ​വ​സ്ഥ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഗ്ര​നേ​ഡു​ക​ൾ പ്ര​യോ​ഗി​ച്ചു. ര​ണ്ടി​ട​ങ്ങ​ളി​ലും യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ട്ടി​ക്ക​ലാ​ശം നേ​ർ​ക്കു​നേ​ർ വ​രി​ക​യും തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രും പ്ര​കോ​പ​ന​പ​ര​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത​ത്. മ​ട്ട​ന്നൂ​രി​ൽ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ക്ര​മം നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് പ​ല​ത​വ​ണ ലാ​ത്തി​വീ​ശി. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും​പെ​ട്ട പ്ര​വ​ർ​ത്ത​ക​ർ​ക്കും മൂ​ന്നു പോ​ലീ​സു​കാ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ മ​ട്ട​ന്നൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ വ​ച്ച് എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ക​ല്ലും വ​ടി​യും പ​ര​സ്പ​രം വ​ലി​ച്ചെ​റി​ഞ്ഞു. സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ ഒ​രു മി​നി​ലോ​റി ത​ക​ർ​ക്ക​പ്പെ​ട്ടു. മ​ട്ട​ന്നൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യാ​ണ് എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ക​ലാ​ശ​ക്കൊ​ട്ട് ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ ഇ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​കു​ക​യും ക​ല്ലേ​റി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. കു​പ്പി​യും വ​ടി​യും പ​ര​സ്പ​രം എ​റി​ഞ്ഞ​തോ​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് പോ​ലീ​സ് ലാ​ത്തി വീ​ശി ഓ​ടി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ വീ​ണ്ടും സം​ഘ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചെ​ങ്കി​ലും ചി​ത​റി​യോ​ടി​യ​വ​ർ വീ​ണ്ടും സം​ഘ​ടി​ച്ച​തോ​ടെ സം​ഘ​ർ​ഷാ​വ​സ്ഥ രൂ​ക്ഷ​മാ​യി. ഇ​തോ​ടെ പോ​ലീ​സ് നാ​ലു ത​വ​ണ ഗ്ര​നേ​ഡ് പ്ര​യോ​ഗി​ച്ചു. സം​ഘ​ർ​ഷ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ദേ​വ​ദാ​സ്(55), മ​ട്ട​ന്നൂ​ർ സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​ജി​ത്ത്(38), സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ജി​ഷ്ണു(18), എ.​സി.​ര​തീ​ഷ് (36), എ.​ദാ​മോ​ദ​ര​ൻ (79), സാ​യൂ​ജ് (22) തു​ട​ങ്ങി​യ​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ലും മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. പ്ര​സാ​ദ്, വി​നി​ഷ് ചു​ള്ളി​യാ​ൻ, എം.​കെ. വി​നോ​ദ്, ആ​ദ​ർ​ശ് കൊ​തേ​രി, ഷം​ഷാ​ദ്, ഷ​മീ​ർ, ഷ​ബീ​ർ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. യു​ഡി​എ​ഫി​ന് അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​രി​പാ​ടി ന​ട​ത്തു​ന്പോ​ൾ സം​ഘ​ടി​ച്ചെ​ത്തി​യ സി​പി​എ​മ്മു​കാ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും സ്ഫോ​ട​ക​വ​സ്തു എ​റി​യു​ക​യു​മാ​യി​രു​ന്നെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.
ഗ്ര​നേ​ഡ് പ്ര​യോ​ഗ​ത്തി​നു​ശേ​ഷ​വും സം​ഘ​ടി​ച്ചെ​ത്തി​യ ഇ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ നേ​ർ​ക്കു​നേ​ർ നി​ൽ​ക്കു​ക​യും ക​ല്ലേ​റു ന​ട​ത്തു​ക​യും ചെ​യ്തു. ഒ​രു മ​ണി​ക്കൂ​റോ​ളം മ​ട്ട​ന്നൂ​രും പ​രി​സ​ര​വും സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പോ​ലീ​സ് ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ളെ വി​ളി​ച്ച് പ്ര​വ​ർ​ത്ത​ക​രെ നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് നേ​താ​ക്ക​ൾ സ്ഥ​ല​ത്തെ​ത്തി പ്ര​വ​ർ​ത്ത​ക​രെ അ​നു​ന​യി​പ്പി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ​യ​ക്ക് അ​യ​വ് വ​ന്ന​ത്. മ​ട്ട​ന്നൂ​ർ സി​ഐ പി.​ച​ന്ദ്ര​മോ​ഹ​ൻ, എ​സ്ഐ ടി.​വി. ധ​ന​ഞ്ജ​യ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും കേ​ന്ദ്ര​സേ​ന​യും ഇ​ട​പെ​ട്ടാ​ണ് സം​ഘ​ർ​ഷം നി​യ​ന്ത്രി​ച്ച​ത്. ലാ​ത്തി വീ​ശി​യ​തി​നെ തു​ട​ർ​ന്ന് ക​ലാ​ശ​ക്കൊ​ട്ട് കാ​ണാ​നെ​ത്തി​യ​വ​ർ ചി​ത​റി​യോ​ടി​യ​പ്പോ​ൾ വീ​ണ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
പ​ഴ​യ​ങ്ങാ​ടി​യി​ൽ എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ നേ​ർ​ക്കു​നേ​ർ വ​ന്ന​പ്പോ​ൾ​ത്ത​ന്നെ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി തു​ട​ങ്ങി​യി​രു​ന്നു. സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ന്ന​ത് ത​ട​യാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തി​നി​ടെ ക​ല്ലേ​റു​ണ്ടാ​യി. ഇ​തോ​ടെ പോ​ലീ​സ് ലാ​ത്തി വീ​ശി. ലാ​ത്തി​ച്ചാ​ർ​ജി​നെ​തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രും ചി​ത​റി ഓ​ടി​യെ​ങ്കി​ലും വീ​ണ്ടും സം​ഘ​ടി​ച്ചു. പി​രി​ഞ്ഞു​പോ​കാ​ൻ പോ​ലീ​സ് മൈ​ക്കി​ലൂ​ടെ നി​ര​ന്ത​രം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഇ​തോ​ടെ പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു. ക​ണ്ണീ​ർ​വാ​ത​ക പ്ര​യോ​ഗ​ത്തെ തു​ട​ർ​ന്ന് ത​ത്കാ​ലം സ്ഥ​ല​ത്തു​നി​ന്ന് മാ​റി​യ ഇ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രും വീ​ണ്ടും സം​ഘ​ടി​ച്ച​തോ​ടെ പോ​ലീ​സ് ഗ്ര​നേ​ഡ് പ്ര​യോ​ഗി​ച്ച് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി ഇ​വ​രെ തു​ര​ത്തു​ക​യാ​യി​രു​ന്നു.