കണ്ണൂർ നഗരത്തിലും സംഘർഷാവസ്ഥ
Monday, April 22, 2019 7:28 AM IST
ക​ണ്ണൂ​ർ: കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലും സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​ത​ന്നെ വി​വി​ധ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ എ​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ്, എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് പ്ര​ത്യേ​ക റൂ​ട്ട് പോ​ലീ​സ് നി​ശ്ച​യി​ച്ചി​രു​ന്നു. താ​യ​ത്തെ​രു​വി​ൽ​നി​ന്ന് യു​ഡി​എ​ഫ് റോ​ഡ് ഷോ ​ആ​രം​ഭി​ച്ച​ത് വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു. കാ​ൾ​ടെ​ക്സി​ലൂ​ടെ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ഴി ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പം എ​ത്തി​യ​പ്പോ​ൾ സ​മ​യം 4.30. പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പം ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ൻ പോ​ലീ​സ് സം​ഘം നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. യു​ഡി​എ​ഫ് പ്ര​ക​ട​നം ബ​സ്‌​സ്റ്റാ​ൻ​ഡ് വ​ഴി ക​ട​ന്നു​പോ​കു​ന്ന​തി​നു​ള്ള സ​മ​യം അ​ഞ്ചാ​ണെ​ന്നും അ​തു​കൊ​ണ്ട് ഇ​പ്പോ​ൾ ഇ​തു​വ​ഴി പ്ര​ക​ട​നം ക​ട​ന്നു​പോ​യാ​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​കു​മെ​ന്നും എ​ൽ​ഡി​എ​ഫ് പ്ര​ക​ട​നം പോ​യി​ക്ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ യു​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​നം ക​ട​ത്തി​വി​ടു​ക​യൂ​ള്ളൂ​വെ​ന്നും ഡി​വൈ​എ​സ്പി നേ​താ​ക്ക​ളെ അ​റി​യി​ച്ചു.
യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ക​ട​ന്നു​പോ​കു​ന്ന​ത് ത​ട​യാ​ൻ​വേ​ണ്ടി മു​ന്നി​ൽ പോ​ലീ​സ് ജീ​പ്പ് റോ​ഡി​ന് കു​റു​കെ നി​ർ​ത്തി​യി​ട്ടു. ഈ​സ​മ​യം എ​ൽ​ഡി​എ​ഫ് ക​ലാ​ശ​ക്കൊ​ട്ടി​ന്‍റെ ആ​വേ​ശം​നി​റ​ച്ച് റോ​ഡ് ഷോ ​പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് എ​ത്തി​ച്ചേ​ർ​ന്നു. ഇ​തോ​ടെ ആ​വേ​ശ​ത്തി​ലാ​യ യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ചും കൊ​ടി​ക​ൾ ആ​ഞ്ഞു​വീ​ശി​യും വി​കാ​ര​ഭ​രി​ത​രാ​യി. നേ​രി​യ സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ നേ​ർ​ക്കു​നേ​ർ​നി​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. പ്ര​ക​ട​നം ക​ട​ന്നു​പോ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ഡി​വൈ​എ​സ്പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് പ്ര​ക​ട​നം ക​ട​ന്നു​പോ​യ​തി​നു​ശേ​ഷം മാ​ത്ര​മേ പ്ര​ക​ട​നം ക​ട​ന്നു​പോ​കാ​ൻ ക​ഴി​യൂ​വെ​ന്ന് പോ​ലീ​സ് വീ​ണ്ടും ആ​വ​ർ​ത്തി​ച്ച​തോ​ടെ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മാ​യി. ഇ​തി​നി​ടെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ജീ​വ​ൻ എ​ള​യാ​വൂ​രും ടി.​ഒ. മോ​ഹ​ന​നും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്‍റെ സ​മ​യം ക​ഴി​യാ​റാ​കു​ന്നു​വെ​ന്നും പ്ര​വ​ർ​ത്ത​ക​രെ ക​ട​ത്തി​വി​ട്ടി​ല്ലെ​ങ്കി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് പോ​ലീ​സാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​യെ​ന്നും ഡി​വൈ​എ​സ്പി​യോ​ട് വ്യ​ക്ത​മാ​ക്കി. സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത​തോ​ടെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ശി​വ വി​ക്ര​മും സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ബ​ല​മാ​യി പോ​ലീ​സി​നെ ത​ള്ളി​മാ​റ്റി 5.15 ഓ​ടെ പ്ര​ക​ട​ന​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് അ​യ​വ് വ​ന്ന​ത്.
പ​ത്തു​മി​നി​റ്റി​നു​ശേ​ഷം ബി​ജെ​പി​യു​ടെ റോ​ഡ് ഷോ​യും പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് എ​ത്തി. ഇ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ കൊ​ടി​ക​ൾ വീ​ശു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​രി​യ സം​ഘ​ർ​ഷം ഉ​ണ്ടാ​യെ​ങ്കി​ലും പോ​ലീ​സി​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം സം​ഘ​ർ​ഷം ഒ​ഴി​വാ​യി.