പ​ട​ന്ന​യി​ൽ ക​ലാ​ശ​ക്കൊ​ട്ടിൽ സം​ഘ​ർ​ഷ​ം; ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു പോ​ലീ​സ്
Monday, April 22, 2019 7:28 AM IST
പ​ട​ന്ന: തെ​ര​ഞ്ഞെ​ടു​പ്പ് ക​ലാ​ശ​ക്കൊ​ട്ട് പ​ട​ന്ന​യി​ൽ ര​ണ്ടു മു​ന്ന​ണി​ക​ൾ ത​മ്മി​ല​ടി​യാ​യി മാ​റി. ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ പ​ട​ന്ന​യി​ൽ സം​ഘ​ടി​ച്ച എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സി​ന് ഒ​ടു​വി​ൽ ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ക്കേ​ണ്ടി വ​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്നു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
പ​ട​ന്ന വ​ട​ക്കേ​പ്പു​റ​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. ആ​റു വ​രെ​യു​ള്ള പ​ര​സ്യ പ്ര​ചാ​ര​ണം പ​ട​ന്ന​യി​ൽ അ​ഞ്ചു മ​ണി​യോ​ടെ അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​ലീ​സ് ഇ​രു​ക​ക്ഷി​ക​ളു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ധാ​ര​ണ​യു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കും നി​ശ്ചി​ത സ്ഥ​ല​വും അ​നു​വ​ദി​ച്ചി​രു​ന്നു. പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ മൂ​സ ഹാ​ജി മു​ക്കി​ൽ ത​മ്പ​ടി​ച്ച പ്ര​വ​ർ​ത്ത​ക​ർ പ​രി​ഞ്ഞു​പോ​കു​ന്ന​തി​നി​ട​യി​ൽ പ​ട​ന്ന വ​ട​ക്കേ​പ്പു​റ​ത്താ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. ഇ​രു ഭാ​ഗ​ത്തെ​യും പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു പോ​കാ​തെ പ​ര​സ്പ​രം ക​ല്ലേ​റ് തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ നാ​മ​മാ​ത്ര​മാ​യ പോ​ലീ​സ് സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.
പ്ര​ധാ​ന പാ​ത​യോ​ര​ത്ത് വീ​ടു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ച​തോ​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഭ​യ​ന്നു. ക​ണ്ണീ​ർ വാ​ത​ക​ത്തി​ൽ ശ്വാ​സം ത​ട​സം നേ​രി​ട്ട വ​ട​ക്കേ​പ്പു​റ​ത്തെ ബി.​എ​സ്. ആ​സി​യു​മ്മ(56),ബി.​സി. സൗ​ദ (30),നി​ഹാ​ൽ(11),സീ​ഷാ​ൻ(11) എ​ന്നി​വ​രെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ തൃ​ക്ക​രി​പ്പൂ​രി​ലേ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​തെ സ​മ​യം റോ​ഡ് ഷോ ​ന​ട​ത്തു​ക​യാ​യി​രു​ന്ന എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രേ ക​ല്ലേ​റ് ന​ട​ത്തി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് സി​പി​എം നേ​തൃ​ത്വം ആ​രോ​പി​ച്ചു. ക​ല്ലേ​റി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. ചെ​റു​വ​ത്തൂ​ർ ക​ണ്ണ​ങ്കൈ​യി​ലെ പി. ​സ​രു​ണി(26)​നെ ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി പ്ര​ദീ​പ് കു​മാ​ർ,ച​ന്തേ​ര ഇ​ൻ​സ്‌​പെ​ക്ട​ർ എം.​എ. സ​ന്തോ​ഷ്, എ​സ്ഐ വി​പി​ൻ ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. സ്ഥ​ല​ത്ത് ക​ന​ത്ത പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

സ​ർ​വ​ക​ക്ഷി തീ​രു​മാ​നം യു​ഡി​എ​ഫ് ലം​ഘി​ച്ചു: എ​ൽ​ഡി​എ​ഫ്

പ​ട​ന്ന: പ​ട​ന്ന​യി​ലെ കൊ​ട്ടി​ക​ലാ​ശ​ത്തി​ന് ഇ​രു വി​ഭാ​ഗ​ങ്ങ​ളും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ണ്ടാ​ക്കി​യ ധാ​ര​ണ ലം​ഘി​ച്ച യു​ഡി​എ​ഫ് ആ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മെ​ന്ന് സി​പി​എം പ​ട​ന്ന ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​പി. കു​ഞ്ഞ​ബ്ദു​ള്ള ആ​രോ​പി​ച്ചു. സ​ർ​വ​ക​ക്ഷി ധാ​ര​ണ പ്ര​കാ​രം യു​ഡി​എ​ഫി​ന് അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത​ല്ല ഇ​വ​ർ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. തു​റ​ന്ന വാ​ഹ​നം പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന അ​വ​ഗ​ണി​ച്ച് രാ​വി​ലെ മു​ത​ൽ പോ​ലീ​സ് അ​നു​മ​തി​യി​ല്ലാ​തെ നാ​ലോ​ളം വാ​ഹ​ന​ങ്ങ​ൾ യു​ഡി​എ​ഫി​നു വേ​ണ്ടി ഓ​ടി​യി​രു​ന്നു. റോ​ഡ് ഷോ ​ന​ട​ത്തു​ക​യാ​യി​രു​ന്ന എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രേ വ​ട​ക്കേ​പ്പു​റ​ത്ത് ക​ല്ലേ​റ് ന​ട​ത്തി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് ഷോ ​ന​ട​ത്തു​ക​യാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രേ വ്യാ​പ​ക​മാ​യി അ​ക്ര​മം അ​ഴി​ച്ചു വി​ട്ട​താ​യും കു​ഞ്ഞ​ബ്ദു​ള്ള ആ​രോ​പി​ച്ചു.

സം​ഘ​ർ​ഷ​ത്തി​ന്‍റെ
ഉ​ത്ത​ര​വാ​ദി
പോ​ലീ​സെ​ന്ന് യു​ഡി​എ​ഫ്

തൃ​ക്ക​രി​പ്പൂ​ർ: മു​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന് വി​പ​രീ​ത​മാ​യി മൂ​സ​ഹാ​ജി മു​ക്കി​ൽ ക​ലാ​ശ​ക്കൊ​ട്ടി​ന് അ​നു​മ​തി ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ർ​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി പോ​ലീ​സാ​ണെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
കീ​ഴ്‌​വ​ഴ​ക്കം ലം​ഘി​ച്ച് ക​ലാ​ശ​ക്കൊ​ട്ടി​ന് അ​നു​മ​തി ന​ൽ​കി​യാ​ൽ ഉ​ണ്ടാ​കു​ന്ന സം​ഘ​ർ​ഷ സാ​ധ്യ​ത ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും സി​പി​എ​മ്മി​ന്‍റെ സ​മ്മ​ർ​ദ​ത്തി​ൽ ഒ​രേ സ​മ​യം അ​നു​മ​തി ന​ൽ​കി​യ​താ​ണ് കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. പോ​ലീ​സ് നി​ർ​ദേ​ശ​പ്ര​കാ​രം അ​ഞ്ചു മ​ണി​ക്കു ത​ന്നെ പി​രി​ഞ്ഞു പോ​യ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രേ പ​ഞ്ചാ​യ​ത്തി​ന് പു​റ​ത്തു നി​ന്നു​മെ​ത്തി​യ​വ​രാ​ണ് അ​ക്ര​മം അ​ഴി​ച്ചു വി​ട്ട​തെ​ന്ന് ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.