മാ​ട്ടു​മ്മ​ല്‍ ക​ടി​ഞ്ഞി​മൂ​ല ന​ട​പ്പാ​ലം; പു​ന​ര്‍​നി​ര്‍​മാ​ണം മ​ന്ദ​ഗ​തി​യി​ല്‍
Monday, April 22, 2019 7:28 AM IST
നീ​ലേ​ശ്വ​രം: കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ത​ക​ര്‍​ന്ന് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ മാ​ട്ടു​മ്മ​ല്‍ ക​ടി​ഞ്ഞി​മൂ​ല ന​ട​പ്പാ​ല​ത്തി​ന്‍റെ പു​ന​ര്‍നി​ര്‍​മാ​ണം മ​ന്ദ​ഗ​തി​യി​ല്‍. പു​ന​ര്‍​നി​ര്‍​മിക്കു​ന്ന​തി​നാ​യി പാ​ലം പൊ​ളി​ച്ച് നീ​ക്കി​യി​രി​ക്കു​ക​യാ​ണ്. കൈ​വ​രി​ക​ളും തൂ​ണു​ക​ളും ന​ട​ന്ന് പോ​കു​ന്ന പ​ല​ക​ക​ളും ദ്ര​വി​ച്ച് തീ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്.
ജ​ന​ങ്ങ​ളു​ടെ മു​റ​വി​ളി​ക്ക് ശേ​ഷം പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ ന​ഗ​ര​സ​ഭ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വൃത്തി​ക്ക് 14 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പു​ന​ര്‍​നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​കാ​ത്ത​തി​നാ​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത് പു​റ​ത്തെ​ക്കൈ, ക​ടി​ഞ്ഞി​മൂ​ല, കൊ​ട്ട​റ കോ​ള​നി എ​ന്നി സ്ഥ​ല​ത്തി​ല്‍ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥിക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​ങ്ങ​ളാ​ണ്.
ഈ ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ള്‍ കോ​ട്ട​പ്പു​റം ഗ​വ. സ്‌​കൂ​ളി​ല്‍ വ​ള​രെ എ​ളു​പ്പ​ത്തി​ല്‍ എ​ത്തി ചേ​രു​ന്ന​ത് ഈ ​ന​ട​പ്പാ​ല​ത്തി​ലൂ​ടെ​യാ​ണ്. കൂ​ടാ​തെ കോ​ട്ട​പ്പു​റം വൈ​കു​ണ്ട ക്ഷേ​ത്രം, അ​ക്ഷ​യ സെ​ന്‍റ​ര്‍ എ​ന്നി​വ​ങ്ങ​ളി​ലേ​ക്കും ആ​ളു​ക​ള്‍ ന​ട​ന്ന് പോ​കു​ന്ന​ത് ഈ ​ന​ട​പ്പാ​ല​ത്തി​ല്‍ കൂ​ടി​യാ​ണ്. ഇ​പ്പോ​ള്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടി വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ​ണം ന​ല്‍​കി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.
15 വ​ര്‍​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ന​ട​പ്പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ പ്ര​വൃ​ത്തി യ​ഥാ​സ​മ​യ​ത്ത് അ​ധി​കൃ​ത​ര്‍ ന​ട​ത്താ​ത്ത​തി​ലാ​ണ് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. എ​ന്നാ​ല്‍ ന​ട​പാ​ല​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വൃ​ത്തി ഇഴഞ്ഞുനീങ്ങുന്നടെ ദു​രി​ത​ത്തി​ലാ​വു​ന്ന​ത് നാ​ട്ടു​കാ​രാ​ണ്.