ബി​സി​ന​സു​കാ​ര​നെ ബ​ന്ദി​യാ​ക്കി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ മൂ​ന്നുപേ​ര്‍ അ​റ​സ്റ്റി​ല്‍
Monday, April 22, 2019 7:28 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​ഴി​ക്കോ​ട്ടെ ബി​സി​ന​സു​കാ​ര​നെ കാ​സ​ര്‍​ഗോ​ട്ടേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് നാ​ലു ദി​വ​സം ഫ​ര്‍​ണി​ച്ച​ര്‍ ഗോ​ഡൗ​ണി​ല്‍ ത​ട​ങ്ക​ല്‍ പാ​ര്‍​പ്പി​ച്ചും ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചും ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ എ​ട്ടം​ഗ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മൊ​ഗ്രാ​ല്‍ നാ​ങ്കി ക​ട​പ്പു​റ​ത്തെ ഷ​ഫീ​ഖ് (34), ബേ​ക്ക​ല്‍ മൗ​വ്വ​ലി​ലെ ഷെ​രീ​ഫ് (32), തൃ​ശൂ​ര്‍ പു​തൂ​ര്‍​ക്ക​ര ആ​യ​ന്തോ​ട്ടെ കെ.​ആ​ര്‍.​രാ​ഹു​ല്‍ (31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍​ക്ക് പു​റ​മെ സ​ലീം എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റു നാ​ല് പേ​ര്‍​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
കോ​ഴി​ക്കോ​ട് ക​ട​ലു​ണ്ടി സ്വ​ദേ​ശി സ​ഫ്‌വാ​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് മ​ര്‍​ദി​ച്ച്‌ കൊ​ള്ള​യ​ടി​ച്ച​ത്. സ​ഫ്‌വാ​ന്‍റെ സ​ഹോ​ദ​ര​ന്‍ റി​സ്‌വാ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ല് ദി​വ​സം മു​ന്പ് ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് കാ​സ​ര്‍​ഗോ​ഡ് കു​ഡ്‌​ലു ബ​ദ​ര്‍ ന​ഗ​റി​ലെ ഫ​ര്‍​ണി​ച്ച​ര്‍ ഗോ​ഡൗ​ണി​ല്‍ പാ​ര്‍​പ്പി​ച്ച യു​വാ​വി​നെ മ​ര്‍​ദി​ച്ച്‌ ഏ​ഴു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ബം​ഗ​ളൂ​രു​വി​ലു​ള്ള സു​ഹൃ​ത്തി​നെ ബ​ന്ധ​പ്പെ​ട്ട് ഒ​ന്പ​തു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ സി​ഐ പ്ര​ദീ​പ് ക​ന്നി​പ്പൊ​യി​ല്‍, എ​സ്‌​ഐ ബ​വീ​ഷ് ഷെ​ട്ടി, എ​എ​സ്ഐ രാ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഫ​ര്‍​ണി​ച്ച​ര്‍ ഗോ​ഡൗ​ണി​ല്‍നി​ന്ന് യു​വാ​വി​നെ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മോ​ചി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ബം​ഗ​ളൂ​രു​വി​ല്‍ ഐ​ടി ക​ന്പ​നി ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു സ​ഫ്‌വാ​ന്‍. ബി​സി​ന​സ് സം​ബ​ന്ധി​ച്ചു​ള്ള പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ര്‍​ക്ക​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. മ​റ്റു പ്ര​തി​ക​ള്‍​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.