കേ​ര​ള​ത്തി​ൽ നാ​ലി​ൽ കൂ​ടു​ത​ൽ സീ​റ്റ് നേ​ടും: നി​ർ​മ​ല സീ​താ​രാ​മ​ൻ
Monday, April 22, 2019 7:28 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള​ത്തി​ൽ നാ​ലി​ൽ കൂ​ടു​ത​ൽ സീ​റ്റി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥിക​ൾ വി​ജ​യി​ക്കു​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. കാ​സ​ർ​ഗോ​ഡ് ക​സ​ബ ക​ട​പ്പു​റ​ത്തു ന​ട​ന്ന എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു മു​സ്‌ലിം ലീ​ഗി​നെ ച​ത്ത കു​തി​ര എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. ആ ​ച​ത്ത കു​തി​ര​യു​ടെ മു​ക​ളി​ൽ സ​വാ​രി ചെ​യ്യാ​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി അ​മേ​ത്തി​യി​ൽനി​ന്ന് വ​യ​നാ​ട്ടി​ലേ​ക്ക് വ​ന്ന​ത്. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ തോ​ൽ​പ്പി​ക്കു​മെ​ന്നാ​ണ് പ്ര​കാ​ശ് കാ​രാ​ട്ട് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ അ​വ​ർ ഒ​രു ഡ​മ്മി സ്ഥാ​നാ​ർ​ഥി​യെ​യാ​ണ് അ​വി​ടെ മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ര​ണ്ട് മു​ന്ന​ണി​യാ​യ ഇ​ട​തും വ​ല​തും ഡ​ൽ​ഹി​യി​ലെ​ത്തി​യാ​ൽ ഒ​ന്നാ​ണെ​ന്നും ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദാ​ര്യ​ത്തി​ലാ​ണ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഡ​ൽ​ഹി​യി​ൽ ജീ​വി​ച്ചു​പോ​കു​ന്ന​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
ബി​ജെ​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​ശ്രീ​കാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​മീ​ള സി.​നാ​യ​ക്, ദേ​ശീ​യ സ​മി​തി അം​ഗം എം.​സ​ഞ്ജീ​വ ഷെ​ട്ടി, സ്ഥാ​നാ​ർ​ഥി ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​ർ, എ.​വേ​ലാ​യു​ധ​ൻ, പി.​സു​രേ​ഷ്കു​മാ​ർ ഷെ​ട്ടി, ജി.​ച​ന്ദ്ര​ൻ, പ​യ്യ​ന്നൂ​ർ ഷാ​ജി, സു​ധാ​മ ഗോ​സാ​ഡ എ​ന്നി​വ​ർ സം​സാ​രി​ച്ചു.