തു​ളു​ഭ​വ​ൻ നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Monday, April 22, 2019 7:28 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം​ദി​ന പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഫെ​ബ്രു​വ​രി 27നു ​നി​യ​മ​സ​ഭ സ്പീ​ക്ക​ർ പി.​ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ മ​ഞ്ചേ​ശ്വ​രം ക​ട​ന്പാ​ർ വി​ല്ലേ​ജി​ലെ ദു​ർ​ഗി​പ്പ​ള്ള​യി​ൽ ത​റ​ക്ക​ല്ലി​ട്ട തു​ളു ഭ​വ​ന്‍റെ നി​ർ​മാ​ണ​പ്ര​വൃത്തികൾ ആ​രം​ഭി​ച്ചു. ജി​ല്ലാ ക​ളക്ട​ർ ഡി.​സ​ജി​ത്ബാ​ബു അ​ധ്യ​ക്ഷ​നാ​യി​ട്ടു​ള്ള നി​ർ​മ്മി​തി കേ​ന്ദ്ര​മാ​ണ് ജോ​ലി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2007ൽ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വി.​എ​സ്.​അ​ച്യു​ത​നാ​ന്ദ​നാ​ണ് തു​ളു അ​ക്കാ​ദ​മി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​ദ്യ​ഘ​ട്ട​നി​ർ​മാ​ണ​പ്ര​വൃത്തികൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി ആ​റു​മാ​സ​ത്തി​ന​കം തു​ളു​ഭ​വ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ം.