ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ കോ​ർ​പ​റേ​റ്റ് വ​ത്ക​ര​ണം ത​ട​യാ​ൻ യു​ഡി​എ​ഫി​ന് വോ​ട്ടു ചെ​യ്യ​ണം: കെ​പി​സി​ടി​എ
Monday, April 22, 2019 7:28 AM IST
രാ​ജ​പു​രം: വ​ർ​ഗീ​യ​ത​യും ഫാ​സി​സ​വും ന​ട്ടു​വ​ള​ർ​ത്താ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വ​ഴി​വി​ട്ട് പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ ത​ക​ർ​ന്ന​ടി​യു​ന്ന സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ക്കു​ന്ന​താ​യി കേ​ര​ള പ്രൈ​വ​റ്റ് കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​സി​ടി​എ) സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം അ​റി​യി​ച്ചു.
ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ച്ചു ന​ൽ​കി​യ അ​വ​കാ​ശ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്ക​രു​ത്. ഇ​നി​യൊ​രു തെര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​കു​മോ എ​ന്നു പോ​ലും സം​ശ​യം തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ഭ​ര​ണ​കൂ​ടം ഭീ​ക​ര​ത അ​ഴി​ച്ചു​വി​ടു​ക​യാ​ണ്. നി​ഷ്പ​ക്ഷ​രാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൊ​ന്നൊ​ടു​ക്കി​യ​ത് അ​ട​ക്ക​മു​ള്ള ഹീ​ന​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​ങ്ങ​ൾ ഒ​ന്ന​ട​ങ്കം വി​ധി എ​ഴു​ത​ണ​മെ​ന്നും യു​ഡി​എ​ഫി​ന് സ​ർ​വവി​ധ പി​ന്തു​ണ​യും സം​ഘ​ട​ന ന​ൽ​കു​ന്ന​താ​യും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് യു.​അ​ബ്ദു​ൾ ക​ലാം പ്ര​സ്താ​വി​ച്ചു. രാ​ഹു​ൽ​ഗാ​ന്ധി സ്ഥാ​നാ​ർ​ഥി​യാ​യി വ​ന്ന​തോ​ടെ കേ​ര​ളം ദേ​ശീ​യ​ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു .കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​വും ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും വി​ശ്വാ​സ ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റം എ​തി​ർ​ക്ക​പ്പെ​ടാ​നും ജ​നാ​ധി​പ​ത്യ മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടാ​നും ന​വ​കേ​ര​ളം, പു​രോ​ഗ​മ​നാ​ത്മ​ക​മാ​യ രാ​ജ്യം എ​ന്നി​വ സൃ​ഷ്ടി​ക്ക​പ്പെ​ടാ​നും കേ​ന്ദ്ര​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്രം വ​ള​ച്ചൊ​ടി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്കം, ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​പ​ക​ട​ക​ര​മാ​യ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം എ​ന്നി​വ​യെ പൊ​തു​സ​മൂ​ഹം ചെ​റു​ത്തു തോ​ൽ​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​ഹ്വാ​നം ചെ​യ്തു. ജി​ഡി​പിയു​ടെ ആ​റു ശ​ത​മാ​നം വി​ദ്യാ​ഭ്യാ​സ വ​ള​ർ​ച്ച​ക്ക് നീ​ക്കി വെ​ക്കു​മെ​ന്ന കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് സം​ഘ​ട​ന നോ​ക്കി​ക്കാ​ണു​ന്ന​ത്. യോ​ഗ​ത്തി​ൽ ഡോ.​യു.​അ​ബ്ദു​ൾ ക​ലാം, ഡോ. ​ജോ​ബി കെ.​തോ​മ​സ്, ഡോ.​ടി.​മു​ഹ​മ്മ​ദ​ലി, ഡോ.​സ​ണ്ണി കെ.​ജോ​ർ​ജ്, ഡോ.​പ്രേ​മ​ച​ന്ദ്ര​ൻ കീ​ഴോ​ത്ത്, ഡോ.​ചെ​റി​യാ​ൻ ജോ​ൺ, ഡോ.​ജി​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.