ചെ​റു​പു​ഷ്പ​ മി​ഷ​ൻ​ലീ​ഗ് മി​ഷ​ന​റി ട്രെ​യി​നിം​ഗ് ക്യാ​ന്പ് ഇ​ന്ന്
Tuesday, April 23, 2019 12:54 AM IST
ചെ​റു​പു​ഴ: ദൈ​വ​വി​ശ്വാ​സ​വും സ​ഭാ​സ്നേ​ഹ​വു​മു​ള്ള കു​ട്ടി​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മി​ഷ​ൻ​ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന മി​ഷ​ന​റി ട്രെ​യി​നിം​ഗ് ക്യാ​ന്പ് ഇ​ന്നു ന​ട​ക്കും.

ചെ​റു​പു​ഴ മേ​ഖ​ല​യി​ലെ താ​ബോ​ർ ശാ​ഖ​യി​ൽ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ക്യാ​ന്പ് ചെ​റു​പു​ഴ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് വ​ണ്ട​ർ​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത​യി​ലെ 16 മേ​ഖ​ല​ക​ളി​ലാ​യി ന​ട​ന്ന എം​ടി​സി ക്യാ​ന്പി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 100 കു​ട്ടി​ക​ളാ​ണ് ഈ ​ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് വേ​ങ്ങ​ക്കു​ന്നേ​ൽ, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബേ​ബി പ്ലാ​ശേ​രി, താ​ബോ​ർ ശാ​ഖാ ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി ചാ​ണ​ാക്കാ​ട്ടി​ൽ, ചെ​റു​പു​ഴ മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് ച​ക്കി​ട്ട​മു​റി​യി​ൽ എ​ന്നി​വ​ർ മീ​റ്റിം​ഗി​ൽ പ്ര​സം​ഗി​ക്കും.

അ​തി​രൂ​പ​ത-​മേ​ഖ​ല എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ൾ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കും. ക്യാ​ന്പി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് ഈ ​മാ​സം 29 മു​ത​ൽ അ​ദീ​ലാ​ബാ​ദ് മി​ഷ​ൻ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് തീ​ർ​ഥ​യാ​ത്ര ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് വേ​ങ്ങ​ക്കു​ന്നേ​ൽ അ​റി​യി​ച്ചു. 26 ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് ക്യാ​ന്പ് സ​മാ​പി​ക്കും.