വാ​ഹ​നം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്
Tuesday, April 23, 2019 12:54 AM IST
ഇ​രി​ട്ടി: ഉ​ള്ളി​ക്ക​ൽ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച മാ​രു​തി പു​ന്നാ​ട് വച്ച് നി​യ​ന്ത്ര​ണം വി​ട്ട് പി​ക്ക​പ്പ് വാ​നി​ലി​ടി​ച്ച് ക​ട​യി​ലേ​ക്ക് പാ​ഞ്ഞു ക​യ​റു​ക​യ​റി മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഉ​ളി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ സി​ജു (40), ജി​ജേ​ഷ് (31), സു​ഭ​ദ്ര (31) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ​പ്പെട്ട​വ​രെ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി. പ​രി​ക്കേ​റ്റ​വ​രെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു പ്ര​ഥ​മശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി.