വെ​ക്കേ​ഷ​ന്‍ ഫോ​സ്റ്റ​ര്‍​കെ​യ​ര്‍ പ​ദ്ധ​തി​പ്ര​കാ​രം അ​ഞ്ചു കു​ട്ടി​ക​ള്‍ സ​നാ​ഥ​രാ​യി
Tuesday, April 23, 2019 12:54 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ​യും ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ബാ​ല നീ​തി​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന കു​ട്ടി​ക​ളെ അ​വ​ധി​ക്കാ​ല​ത്ത് വീ​ടു​ക​ളി​ല്‍ പോ​റ്റി​വ​ള​ര്‍​ത്തു​ന്ന വെ​ക്കേ​ഷ​ന്‍ ഫോ​സ്റ്റ​ര്‍​കെ​യ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ അ​ഞ്ചു കു​ട്ടി​ക​ളെ വി​വി​ധ കു​ടും​ബ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു. സ്വ​ന്തം കു​ടും​ബ​ങ്ങ​ളി​ല്‍ വ​ള​രാ​ന്‍ സാ​ഹ​ച​ര്യ​മി​ല്ലാ​തെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​ക​ള്‍​ക്ക് അ​വ​ധി​ക്കാ​ല​ത്ത് വീ​ടു​ക​ളി​ല്‍ കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ല്‍ സു​ര​ക്ഷി​ത​രാ​യി വ​ള​രാ​ന്‍ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

വെ​ക്കേ​ഷ​ന്‍ ഫോ​സ്റ്റ​ര്‍​കെ​യ​ര്‍ പ​ദ്ധ​തി പ്ര​കാ​രം കാ​സ​ര്‍​ഗോ​ഡ് ചൈ​ല്‍​ഡ്‌​വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യു​ടെ സം​ര​ക്ഷ​ണ​യി​ല്‍ ഗ​വ.​സ്‌​പെ​ഷ​ല്‍ ചി​ല്‍​ഡ്ര​ന്‍​സ് ഹോം ​കാ​സ​ര്‍​ഗോ​ഡ്, അ​ഭ​യ ഷെ​ല്‍​ട്ട​ര്‍ ഹോം ​ചെ​ര്‍​ക്ക​ള, ശ്രീ​മാ​താ ബാ​ലി​കാ​ശ്ര​മം, വൊ​ര്‍​ക്കാ​ടി സാ​ന്‍​ജോ​സ്, ബാ​ല​ഭ​വ​ന്‍ ക​രി​വേ​ട​കം എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ളാ​ണ് അ​വ​ധി​ക്കാ​ല​ത്ത് കു​ടും​ബ​ത്തി​ന്‍റെ സ്‌​നേ​ഹ​വും ക​രു​ത​ലും ഏ​റ്റു​വാ​ങ്ങാ​നാ​യി പോ​യി​രി​ക്കു​ന്ന​ത്.

ഗ​വ.​ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ല്‍ ന​ട​ന്ന പ​രി​പാ​ടി കാ​സ​ര്‍​ഗോ​ഡ് ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​പി.​ശ്യാ​മ​ളാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​ത​ല ജെ​ജെ ഇ​ന്‍​സ്‌​പെ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മ​ണി​യ​മ്മ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ചൈ​ല്‍​ഡ്‌​വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി മെ​മ്പ​ര്‍​മാ​രാ​യ ശി​വ​പ്ര​സാ​ദ്, എ.​കെ.​പ്രി​യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ പി. ​ബി​ജു സ്വാ​ഗ​ത​വും ചൈ​ല്‍​ഡ്‌​വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി മെ​മ്പ​ര്‍ ര​ജി​ത ന​ന്ദി​യും പ​റ​ഞ്ഞു.