വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി​യെ ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ പോ​ലീ​സ് പി​ടി​കൂ​ടി
Tuesday, April 23, 2019 12:54 AM IST
കു​ന്പ​ള: ക​ഞ്ചാ​വ് ല​ഹ​രി​യി​ല്‍ ഭാ​ര്യ​യെ​യും ഭാ​ര്യാ​സ​ഹോ​ദ​രി​യെ​യും വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ല്‍​പ്പോ​യ പ്ര​തി ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ ടൗ​ണി​ലി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ പോ​ലീ​സ് പി​ടി​കൂ​ടി.

കു​ന്പ​ള പേ​രാ​ലി​ലെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ക്കു​ന്ന ഹ​ബീ​ബി​നെ (24)യാ​ണ് കു​ന്പ​ള സി​ഐ എം.​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കു​ന്പ​ള ടൗ​ണി​ല്‍ വ​ച്ച്‌ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 13ന് ​രാ​ത്രി 11ന് ​പേ​രാ​ലി​ലെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ ക​ഞ്ചാ​വ് ല​ഹ​രി​യി​ലെ​ത്തി​യ പ്ര​തി ഭാ​ര്യ റു​ക്സാ​ന (26), സ​ഹോ​ദ​രി ഹ​ഫ്‌​സീ​ന (22) എ​ന്നി​വ​രെ​യാ​ണ് വെ​ട്ടി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും ഇ​പ്പോ​ഴും മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മാ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് കു​ന്പ​ള ദേ​വി ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന ഒ​രാ​ളെ​യും ഹ​ബീ​ബ് ക​ഞ്ചാ​വ് ല​ഹ​രി​യി​ല്‍ വെ​ട്ടി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലും ഇ​യാ​ള്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു.