അ​തീ​വ​പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ല്‍ ക​ര്‍​ശ​ന സു​ര​ക്ഷ​യ്ക്കു ‌ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം
Tuesday, April 23, 2019 12:54 AM IST
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ലെ അ​തീ​വ പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ല്‍ ക​ര്‍​ശ​ന സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും ക്ര​മ​ക്കേ​ടു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. മ​ട്ട​ന്നൂ​ര്‍, ത​ളി​പ്പ​റ​മ്പ്, ധ​ര്‍​മ​ടം, അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലാ​ണ് അ​ധി​ക സു​ര​ക്ഷ നി​ര്‍​ദേ​ശി​ച്ച​ത്. ക​ണ്ണൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​സു​ധാ​ക​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​ട്ട് ഹ​ര​ജി​യി​ലാ​ണു ജ​സ്റ്റീ​സ് ഷാ​ജി പി. ​ചാ​ലി​യു​ടെ ഉ​ത്ത​ര​വ്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നേ​യും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റേ​യും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യേ​യും സം​സ്ഥാ​ന മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റേ​യും ജി​ല്ലാ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റേ​യും എ​തി​ര്‍​ക​ക്ഷി​യാ​ക്കി​യാ​ണു ഹ​ർ​ജി ന​ല്‍​കി​യ​ത്.

സം​ഘ​ര്‍​ഷ​സാ​ധ്യ​ത​യു​ള്ള ബൂ​ത്തു​ക​ളി​ല്‍ കേ​ന്ദ്ര​സേ​ന​യെ കൂ​ടു​ത​ലാ​യി വി​ന്യ​സി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​സേ​ന​യെ​യും പാ​രാ​മി​ലി​ട്ട​റി​യേ​യും വി​ന്യ​സി​ക്കു​ന്ന​തും അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​വും പൂ​ര്‍​ണ​മാ​യും കേ​ന്ദ്ര​നി​രീ​ക്ഷ​ക​രു​ടെ കീ​ഴി​ലാ​യി​രി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റു​മാ​ര്‍​ക്കും വോ​ട്ട​ര്‍​മാ​ര്‍​ക്കും പൂ​ര്‍​ണ​മാ​യ സം​ര​ക്ഷ​ണം ന​ല്‍​ക​ണം. വോ​ട്ട് ചെ​യ്യാ​ന്‍ സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഒ​രു കാ​ര​ണ​വ​ശാ​ലും സ്വീ​ക​രി​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ഉ​ത്ത​ര​വി​ന്‍റെ പ​ക​ര്‍​പ്പ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി​യും കെ. ​സു​രേ​ന്ദ്ര​നും ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു കൈ​മാ​റി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് കൃ​ത്യ​മാ​യി പാ​ലി​ക്കു​മെ​ന്നു ജി​ല്ലാ വ​ര​ണാ​ധി​കാ​രി ഉ​റ​പ്പു ന​ല്‍​കി​യ​താ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.