സാ​ബി​ത് വ​ധ​ക്കേ​സി​ന്‍റെ വി​ധി നാ​ലി​ലേ​യ്ക്ക് മാ​റ്റി
Tuesday, April 23, 2019 12:55 AM IST
കാ​സ​ര്‍​ഗോ​ഡ്: ചൂ​രി മീ​പ്പു​ഗി​രി​യി​ലെ സാ​ബി​ത്തി(18) നെ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വി​ധി ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി മേ​യ് നാ​ലി​ലേ​ക്ക് മാ​റ്റി വ​ച്ചു. അ​ണ​ങ്കൂ​ര്‍ ജെ​പി കോ​ള​നി​യി​ലെ കെ. ​അ​ക്ഷ​യ് (21), സു​ര്‍​ളു കാ​ളി​യ​ങ്ങാ​ട് കോ​ള​നി​യി​ലെ കെ.​എ​ന്‍.​വൈ​ശാ​ഖ് (22), എ​സ്കെ നി​ല​യ​ത്തി​ല്‍ സ​ച്ചി​ന്‍​കു​മാ​ര്‍ (22), കേ​ളു​ഗു​ഡ​യി​ലെ ബി.​കെ.​പ​വ​ന്‍​കു​മാ​ര്‍ (30), കൊ​ന്ന​ക്കാ​ട്ടെ ധ​ന​ഞ്ജ​യ​ന്‍ (28), ആ​ര്‍.​ബി​ജേ​ഷ് (23), ജെ​പി കോ​ള​നി​യി​ലെ 17 കാ​ര​ന്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍.