പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ഡെ​യ​റി ഫാം ​അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ
Tuesday, April 23, 2019 12:55 AM IST
ബ​ദി​യ​ഡു​ക്ക: പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ പെ​ര്‍​ള കു​ദ്വ​യി​ല്‍ ആ​രം​ഭി​ച്ച ഡെ​യ​റി ഫാം ​അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ. സ്വ​ന്തം ലേ​ബ​ലി​ല്‍ പാ​ല്‍ വി​പ​ണി​യി​ലി​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് തു​ട​ങ്ങി​യ പ​ദ്ധ​തി​യാ​ണ് അ​ധി​കൃ​ത​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം നാ​ശ​ത്തി​ന്‍റെ വ​ക്ക​ിലെ​ത്തി നി​ൽ​ക്കു​ന്ന​ത്.

ആ​റേ​ക്ക​ര്‍ സ്ഥ​ല​ത്ത് ആ​റു കോ​ടി രൂ​പ ചെ​ല​വി​ല്‍ 2013 ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. നൂ​റു പ​ശു​ക്ക​ളെ വ​ള​ര്‍​ത്താ​നു​ള്ള ഹൈ​ടെ​ക് ഡ​യ​റി ഫാം ​ന​ട​പ്പി​ല്‍ വ​രു​ത്തു​ക​യെ​ന്ന പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യെ​ങ്കി​ലും അ​ത് ന​ട​പ്പി​ലാ​യി​ല്ല. ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ എ​ച്ച്എ​ഫ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട പ​തി​നാ​ല് പ​ശു​ക്ക​ളെ കൊ​ണ്ടു വ​ന്ന​ത​ല്ലാ​തെ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​തെ പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​നം അ​നി​ശ്ചി​ത​ത്വത്തിലാ​വു​ക​യാ​യി​രു​ന്നു.

പാ​ല്‍ ക​റ​ന്നെ​ടു​ക്കു​ന്ന​തി​ന് ആ​ധു​നി​ക രീ​തി​യി​ലു​ള്ള യ​ന്ത്ര​ങ്ങ​ള്‍ ഡ​യ​റി ഫാ​മി​ന​ക​ത്ത് സ്ഥാ​പി​ച്ചു​വെ​ങ്കി​ലും പ്ര​യോ​ഗി​ക​മാ​യ പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത തൊ​ഴി​ലാ​ളി​ക​ളാ​യ​തി​നാ​ല്‍ പ​ല​തും തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. പ​ശു​ക്ക​ളു​ടെ ശു​ചി​ത്വ​ത്തി​നാ​യി പ്ര​ത്യേ​കം സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്.

മ​ഴ​ക്കാ​ല​ത്ത് പാ​ഴാ​യിപ്പോ​കു​ന്ന വെ​ള്ളം സം​ര​ക്ഷി​ക്കു​ന്ന​തി​ന് കു​ളം നി​ർ​മി​ക്കു​മെ​ന്നും തീ​റ്റ​പ്പുല്‍ക്കൃ​ഷി​ക്ക് പ്ര​ത്യേ​കം സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നവും ക​ട​ലാ​സി​ല്‍ ഒ​തു​ങ്ങി.