പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നി​ൽനി​ന്ന് പി​ടി​കൂ​ടി​യ തു​ക തി​രി​കെ ന​ൽ​കി
Tuesday, April 23, 2019 12:55 AM IST
മാ​ഹി: പു​തു​ച്ചേ​രി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ​ന്നാ​ൾ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ഫ്ല​യിം​ഗ് സ്ക്വാ​ഡ് പി​ടി​ച്ചെ​ടു​ത്ത തു​ക മാ​നേ​ജ​ർ​ക്കു തി​രി​ച്ചു ന​ൽ​കി. മാ​ഹി എ​സ്ബി​ഐ​യു​ടെ പ്ര​ധാ​ന ശാ​ഖ​യി​ൽ നി​ക്ഷേ​പി​ക്കാ​ൻ കാ​റി​ൽ കൊ​ണ്ടു​പോ​ക​വേ ഇ​ട​യി​ൽ പീടി​ക​യി​ൽ​വ​ച്ചാ​ണു 19, 60150 രൂ​പ പി​ടി​കൂ​ടി​യ​ത്.

ബാ​ങ്ക് സ്ലി​പ്പ് തെ​ളി​വാ​യി കാ​ണി​ച്ചി​ട്ടും ജീ​വ​ന​ക്കാ​ര​നെ വി​ട്ട​യ​ച്ചു പ​ണം മാ​ഹി സ​ബ് ട്ര​ഷ​റി​യി​ൽ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം സ്ഥാ​പ​ന​ത്തി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചെ​ങ്കി​ലും പ​ണം വി​ട്ടു​ന​ൽ​കി​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് പു​തു​ച്ചേ​രി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ഹാ​ജ​രാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണു പ​ണം വി​ട്ടു​ന​ല്കി​യ​ത്. മൂ​ല​ക്ക​ട​വി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ എ​മി​റേ​റ്റ്സ് പെ​ട്രോ​ളി​യ​ത്തി​ന്‍റെ​താ​യി​രു​ന്നു പ​ണം.