ഫെ​യ്സ്ബു​ക്ക് പോ​സ്റ്റ്; പ​രാ​തി ന​ൽ​കി
Tuesday, April 23, 2019 12:55 AM IST
ചെ​റു​പു​ഴ: കാ​സ​ർ​ഗോ​ഡ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തി അ​പ​മാ​നി​ച്ചു​കൊ​ണ്ടു ഫെ​യ്സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ടു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​കെ. സു​രേ​ഷ്കു​മാ​ർ ചെ​റു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പ്ര​ശാ​ന്ത് കു​മാ​ർ പി.​ക​ട​യ​ക്ക​ര എ​ന്ന ആ​ളാ​ണ് ഉ​ണ്ണി​ത്താ​നെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ൽ പോ​സ്റ്റി​ട്ട​തെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ത്തി​നു വി​രു​ദ്ധ​വും നി​യ​മ​ലം​ഘ​ന​വു​മാ​ണു ന​ട​ത്തി​യ ഇ​യാ​ൾ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.