പൈ​പ്പ് ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം; ഒ​ഴി​വാ​യ​ത് വ​ൻ​ദു​ര​ന്തം
Tuesday, April 23, 2019 12:55 AM IST
കാ​ഞ്ഞ​ങ്ങാ​ട്: യു​വാ​ക്ക​ളു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കാ​ര​ണം കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കോ​ട്ട​ച്ചേ​രി ജം​ഗ്ഷ​നു സ​മീ​പം രാം​ന​ഗ​ർ റോ​ഡി​ൽ മ​ല​ബാ​ർ എ​ൻ​ജി​നി​യ​റിം​ഗ് സ്ഥാ​പ​ന​ത്തി​ന്‍റെ പൈ​പ്പു​ക​ൾ സൂ​ക്ഷി​ച്ച ഗോ​ഡൗ​ണി​നാ​ണ് ക​ഴി​ഞ്ഞദി​വ​സം പു​ല​ർ​ച്ചെ തീ​പി​ടിത്ത​മു​ണ്ടാ​യ​ത്.

പാ​റ​പ്പ​ള്ളി മ​ഖാം ഉ​റൂ​സി​നു പോ​യി ബൈ​ക്ക​ൽ തി​രി​ച്ചു വ​രി​ക​യാ​യി​രു​ന്ന ഇ​ക്ബാ​ലി​ലെ യു​വാ​ക്ക​ളാ​ണ് ക​ട​മു​റി​യി​ൽ​നി​ന്ന് ഇ​വ​ർ ഉ​ട​ൻ അ​ഗ്നി​ശ​മ​ന സേ​ന​യെ അ​റി​യി​ച്ച​തി​നാ​ൽ അ​ഗ്നി​ബാ​ധ​ പെട്ടെ​ന്ന് നി​യ​ന്ത്ര​ണവി​ധേ​യ​മാ​ക്കി. ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ തൊ​ട്ടു ത​ന്നെ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യു​ടെ പ​ട​ക്ക വി​ല്പ​ന​ശാ​ല​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്താ​ൻ അ​ല്പം വൈ​കി​യി​രു​ന്നു​വെ​ങ്കി​ൽ തീ ​പ​ട​ക്ക​ക്ക​ട​യി​ലേ​ക്ക് പ​ട​രു​മാ​യി​രു​ന്നു.