വി​ധി​യെ​ഴു​ത്തി​ന് സ​മ​യ​മാ​യി
Tuesday, April 23, 2019 12:58 AM IST
കാ​സ​ർ​ഗോ​ഡ്: പ​തി​നേ​ഴാം ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. കാ​സ​ര്‍​ഗോ​ഡ് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​മാ​ര്‍ ഇ​ന്നു വി​ധി​യെ​ഴു​തും. മേ​യ് 23നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം. 13,63,937 വോ​ട്ട​ര്‍​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്ള​ത്.

ഇ​വ​രി​ല്‍ 6,59,454 വോ​ട്ട​ര്‍​മാ​ര്‍ പു​രു​ഷ​ന്‍​മാ​രും 7,04,482 വോ​ട്ട​ര്‍​മാ​ര്‍ സ്ത്രീ​ക​ളും ഒ​രാ​ള്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റു​മാ​ണ്. ജി​ല്ല​യി​ലെ 968 പോ​ളി​ംഗ് ബൂ​ത്തു​ക​ളു​ള്‍​പ്പെ​ടെ 1,317 ബൂ​ത്തു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്ള​ത്. രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കുന്നേരം ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.

ആ​റു​മ​ണി​ക്ക് ക്യൂ​വി​ല്‍ നി​ല്‍​ക്കു​ന്ന ആ​ളു​ക​ള്‍​ക്ക് ടോ​ക്ക​ണ്‍ ന​ല്‍​കി വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി 3,872 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യ​മി​ച്ചി​ട്ടു​ള്ള​ത്്. ഇ​വ​ര്‍​ക്ക് പു​റ​മേ 668 റി​സ​ര്‍​വ്ഡ് ജീ​വ​ന​ക്കാ​രു​മു​ണ്ട്. പോ​ളിംഗ് ബൂ​ത്തു​ക​ളി​ലെ സു​ര​ക്ഷാ ചു​മ​ത​ല നി​ര്‍​വ​ഹി​ക്കു​ന്ന​തി​ന് 2,641 പോ​ലീ​സു​കാ​രെ​യും വി​ന്യ​സി​പ്പി​ച്ചിട്ടുണ്ട്. 1,317 വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കി. ജി​ല്ല​യി​ലെ പോ​ളി​ംഗ് ബൂ​ത്തി​ലേ​ക്കു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ലും പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ൻഡ് സ​യ​ന്‍​സ് കോ​ള​ജി​ലു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജി​ല്‍ മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോഡ്, ഉ​ദു​മ എ​ന്നീ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ൻഡ് സ​യ​ന്‍​സ് കോ​ളജി​ല്‍ കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ബൂ​ത്തു​ക​ള്‍​ക്കു​ള്ള പോ​ളി​ംഗ് സാ​മ​ഗ്രി​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍, വി​വി​പാ​റ്റ്, ഇ​ല​ക്ട​റ​ല്‍ റോ​ള്‍, മ​ഷി തു​ട​ങ്ങി​യ പോ​ളി​ംഗ് കേ​ന്ദ്ര​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ സാ​ധ​ന​സാ​മ​ഗ്രി​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള പോ​ളിംഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മ​ണ്ഡ​ല​ത്തി​ലെ​വി​ടെ നി​ന്നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ഇ​ല​ക്‌ഷന്‍ ഡ്യൂ​ട്ടി സ​ര്‍​ട്ടി​ഫി​ക്ക​റ്റും (ഇ​ഡി​സി) വി​ത​ര​ണം ചെ​യ്തു. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വേ​ണ്ടി മാ​തൃ​കാ പോ​ളി​ംഗ് ബൂ​ത്തും ഒ​രു​ക്കി​യി​രു​ന്നു. രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച വി​ത​ര​ണ പ്ര​ക്രി​യ ഉ​ച്ച​യോ​ടെ പൂ​ര്‍​ത്തീ​ക​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ലെ വി​ത​ര​ണ പ്ര​ക്രി​യ​ക​ള്‍ ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ഡി.​സ​ജി​ത് ബാ​ബു, പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ന്‍ എ​സ് ഗ​ണേ​ഷ് എ​ന്നി​വ​ര്‍ നി​രീ​ക്ഷി​ച്ചു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോ​ളി​ംഗ് ബൂ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്. കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ളജി​ല്‍ ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ മെ​ഡി​ക്ക​ല്‍ ടീ​മി​നെ​യും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ഷ​ണ സൗ​ക​ര്യ​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.