സ​മാ​ധാ​ന​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണം: ക​ള​ക്ട​ര്‍
Tuesday, April 23, 2019 12:58 AM IST
കാ​സ​ർ​ഗോ​ഡ്:​ ജി​ല്ല​യി​ല്‍ പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ര്‍​ത്തു​ന്ന​തി​നും സ​മാ​ധാ​ന​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നും എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു അ​ഭ്യ​ര്‍​ത്ഥി​ച്ചു. കു​റ്റ​മ​റ്റ രീ​തി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ജി​ല്ല​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ര്‍​മാ​രെ ബൂ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ന് 25 ആം​ബു​ല​ന്‍​സു​ക​ളു​ടെ സേ​വ​നം ഉ​റ​പ്പു വ​രു​ത്തി​യി​ട്ടു​ണ്ട്. വോ​ട്ടെ​ടു​പ്പി​നാ​യി 4,540 ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യി 2,641 പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ​യും ജി​ല്ല​യി​ല്‍ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പോ​ളി​ംഗ് ബൂ​ത്തു​ക​ളി​ല്‍ ആ​വി​ശ്യ​മാ​യ എ​ല്ലാ അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​ശ്‌​ന സാ​ധ്യ​താ ബൂ​ത്തു​ക​ളി​ലെ പോ​ളി​ംഗ് ക​ള​ക്ട​റേ​റ്റി​ലെ പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ല്‍ നി​രീ​ക്ഷി​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്.

വോ​ട്ടെ​ടു​പ്പ് ത​ട​സപ്പെ​ടു​ത്തു​ക​യോ ആ​രെ​യെ​ങ്കി​ലും വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​യോ ഏ​തെ​ങ്കി​ലും ഒ​രു സ്ഥാ​നാ​ര്‍ഥി​ക്ക് വോ​ട്ട് ചെ​യ്യാ​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യോ, വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തു​ക​യോ, പോ​ളിം​ഗ് ബൂ​ത്തി​ന​ക​ത്തോ സ​മീ​പ​ത്തോ സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കു​ക​യോ ചെ​യ്താ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ബൂ​ത്ത് പി​ടു​ത്തം, വോ​ട്ടി​ംഗ് യ​ന്ത്ര​ങ്ങ​ള്‍ ന​ശി​പ്പി​ക്ക​ല്‍, സ​മാ​ധാ​ന​പൂ​ര്‍​ണ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ട​സ​മാ​കു​ന്ന രീ​തി​യി​ല്‍ പെ​രു​മാ​റു​ക തു​ട​ങ്ങി​യ​വ​യ്ക്കു​മെ​തി​രേ​യും ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

സം​ഘ​ര്‍​ഷസാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഉ​ണ്ടാ​വും. ക​ള്ള വോ​ട്ട് ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. പോ​ളി​ംഗ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സപ്പെ​ടു​ത്തി​യാ​ല്‍ 1951 ലെ ​ജ​ന​പ്രാ​തി​നി​ത്യ നി​യ​മം അ​നു​സ​രി​ച്ചും ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം 353 പ്ര​കാ​ര​വും കേ​സെ​ടു​ക്കും. ര​ണ്ട് വ​ര്‍​ഷം ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണി​ത്. ഉ​ദ്യോ​ഗ​സ്ഥ​രെ പ​രി​ക്കേ​ല്‍​പ്പി​ച്ചാ​ല്‍ ഐ​പി​സി 332 പ്ര​കാ​രം മൂ​ന്നു വ​ര്‍​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കും. മാ​ര​ക​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ചാ​ല്‍ ഐ​പി​സി 333 അ​നു​സ​രി​ച്ച് പ​ത്തു വ​ര്‍​ഷം ത​ട​വും പി​ഴ​യും ല​ഭി​ക്കും. ഈ ​കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്താ​ല്‍ ജാ​മ്യം ല​ഭി​ക്കു​ക​യി​ല്ല.