ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ സം​ഘ​ർ​ഷം: 80 പേ​ർ​ക്കെ​തി​രേ കേ​സ്
Tuesday, April 23, 2019 12:58 AM IST
പ​ട​ന്ന: ക​ലാ​ശ​ക്കൊ​ട്ടി​നി​ട​യി​ൽ പ​ട​ന്ന​യി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ച​ന്തേ​ര പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ പി​രി​ഞ്ഞു​പോ​കു​ന്ന​വ​രും ബൈ​ക്കി​ലെ​ത്തി​യ​വ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലും ക​ണ്ണീ​ർവാ​ത​ക പ്ര​യോ​ഗ​ത്തി​ലും നി​ര​വ​ധി പേ​ർ പ​രി​ക്കേ​റ്റ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ഉ​ള്ള​ത്.

സം​ഭ​വ​ത്തി​ൽ എ​ൽ​ഡി​എ​ഫ്,യു​ഡി​എ​ഫ് മു​ന്ന​ണി​ക​ളി​ൽ​പ്പെ​ട്ട 80 ഓ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​തി​രെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെടു​ത്തു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത്. പ​ട​ന്ന വ​ട​ക്കേ​പ്പു​റ​ത്ത് സം​ഘ​ടി​ച്ചു നി​ന്ന ഇ​രു മു​ന്ന​ണി​ക​ളി​ൽ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വും ന​ട​ന്നി​രു​ന്നു. പോ​ലീ​സ് ഇ​ട​പെ​ട്ട് ശാ​ന്ത​രാ​കു​ന്ന​തി​നി​ട​യി​ൽ ക​ല്ലേ​റു​ണ്ടാ​യ​തോ​ടെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ര​ണ്ടു ത​വ​ണ െസ്റ്റ​ൻ ഗ്ര​നേ​ഡും നാ​ലു ത​വ​ണ ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലും പൊ​ട്ടി​ച്ചി​രു​ന്നു.