വ​ലി​യ​പ​റ​മ്പ് ത​യ്യി​ൽ സൗ​ത്തി​ൽ ബൂ​ത്തി​ലേ​ക്ക് തോ​ണി​യി​ൽ കാ​യ​ൽ ക​ട​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി
Tuesday, April 23, 2019 12:58 AM IST
തൃ​ക്ക​രി​പ്പൂ​ർ: വ​ലി​യ​പ​റ​മ്പി​ലെ ത​യ്യി​ൽ സൗ​ത്ത് ജി​എ​ൽ​പി സ്‌​കൂ​ളി​ലേ​ക്ക് പോ​ളിം​ഗ് സാ​ധ​ന​ങ്ങ​ളു​മാ​യി ക​വ്വാ​യി​ക്കാ​യ​ൽ താ​ണ്ടി ഇ​ത്ത​വ​ണ​യും തെ​ര​ഞ്ഞ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തോ​ണി​യി​ലെ​ത്തി. വോ​ട്ടി​ംഗ്,വി​വി പാ​റ്റ് മെ​ഷീ​നു​ക​ളു​മാ​യി കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ തോ​ണി​യി​ൽ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ തൃ​ക്ക​രി​പ്പൂ​ർ ക​ട​പ്പു​റം ത​യ്യി​ൽ സൗ​ത്ത് ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ 159-ാം ന​മ്പ​ർ ബൂ​ത്തി​ലേ​ക്കാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ എ​ത്തി​യ​ത്.

പ​ട​ന്ന​ക്കാ​ട് നെ​ഹ്റു കോ​ളജി​ലെ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽനി​ന്ന് പോ​ളി​ംഗ് സാ​മഗ്രി​ക​ൾ ഏ​റ്റു​വാ​ങ്ങി ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​യ്യ​ന്നൂ​ർ രാ​മ​ന്ത​ളി ക​ട​പ്പു​റ​ത്ത് എ​ത്തി​യാ​ണ് സം​ഘം വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ പ​ണ്ഡ്യാ​ല​ക്ക​ട​വി​ൽ ഇ​വ​രെ​ത്തി​യ​ത്. വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന ബൂ​ത്തി​ൽ 165 പു​രു​ഷ​ന്മാ​രും 183 വ​നി​ത​ക​ളു​മ​ട​ക്കം 348 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.

ഒ​രു കാ​ല​ത്ത് വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ എല്ലാ ബൂ​ത്തു​ക​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യി​രു​ന്ന​ത് ക​ട​ത്ത് തോ​ണി​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ വ​ട​ക്ക് ഭാ​ഗ​ത്ത് മാ​വി​ലാ​ക്ക​ട​പ്പു​റ​ത്തും മ​ധ്യ​ഭാ​ഗ​ത്ത് വ​ലി​യ​പ​റ​മ്പി​ലും ര​ണ്ട് പാ​ല​ങ്ങ​ളും ഇ​ട​യി​ല​ക്കാ​ട്, മാ​ട​ക്കാ​ൽ, തെ​ക്കേ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ​ണ്ടു​ക​ളും വ​ന്ന​തോ​ടെ ത​യ്യി​ൽ സൗ​ത്ത് ക​ട​പ്പു​റം ബൂ​ത്തി​ലെ​ത്താ​ൻ റോ​ഡ് ഗ​താ​ഗ​ത​മാ​യി​ല്ല. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ സി.​കെ. നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ല് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും ര​ണ്ടു പോ​ലീ​സു​കാ​രു​മു​ൾ​പ്പ​ടെ ആ​റം​ഗ സം​ഘ​മാ​ണ് എ​ത്തി​യ​ത്. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​രം​ഭി​ച്ച ടൂ​റി​സം സം​രം​ഭ​മാ​യ പാ​ണ്ട്യാ​ല പോ​ർ​ട്ട് ഈ ​ബൂ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണ്.

റോ​ഡും പാ​ല​വും ഇ​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തുവ​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്. പ​തിറ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് ഇ​വി​ടെ ന​ട​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് തു​ക അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും പ​ദ്ധ​തി ന​ട​പ്പാ​യി​രു​ന്നി​ല്ല. 24 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള വ​ലി​യ​പ​റ​മ്പ് പ​ഞ്ചായ​ത്തി​ലെ മാ​വി​ലാ​ക്ക​ട​പ്പു​റം-ഏ​ഴി​മ​ല റോ​ഡ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​ർ​മാ​ണം ത​യ്യി​ൽ നോ​ർ​ത്ത് ക​ട​പ്പു​റം വ​രെ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കേ അ​റ്റ​മാ​യ ത​യ്യി​ൽ സൗ​ത്ത് ക​ട​പ്പു​റ​ത്ത് അ​ഞ്ചു കി​ലോ മീ​റ്റ​ർ നീ​ള​ത്തി​ൽ റോ​ഡ് നി​ർ​മാ​ണം ഇ​നി​യും തു​ട​ങ്ങി​യി​ട്ടി​ല്ല.