ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് വേ​ണ്ടി 84 സെ​ക്ട​ര്‍ കോ-ഒാർ​ഡി​നേ​റ്റ​ര്‍​മാ​രെ നി​യ​മി​ച്ചു
Tuesday, April 23, 2019 12:58 AM IST
കാ​സ​ർ​ഗോ​ഡ്:​ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ 84 സെ​ക്ട​ര്‍ കോ-ഒാർ​ഡി​നേ​റ്റ​ര്‍​മാ​രെ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു നി​യ​മി​ച്ചു.

വോ​ട്ട് ചെ​യ്യു​ന്ന​തി​ന് ഭി​ന്ന​ശേ​ഷി​ക്കാ​രെ പോ​ളിംഗ് ബൂ​ത്തി​ല്‍ എ​ത്തി​ക്കാ​നു​ള​ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ നോ​ഡ​ല്‍ ഓ​ഫീ​സ​റെ സ​ഹാ​യി​ക്കു​ക​യെ​ന്ന​താ​ണ് ഇ​വ​രു​ടെ ചു​മ​ത​ല. മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ 19 ഉം ​കാ​സ​ര്‍​ഗോഡ് 15 ഉം ​ഉ​ദു​മ 18 ഉം ​കാ​ഞ്ഞ​ങ്ങാ​ടും തൃ​ക്ക​രി​പ്പൂ​രും 16 വീ​ത​വും സെ​ക്ട​ര്‍ കോ​-ഒാ​ർ​ഡി​നേ​റ്റ​ര്‍​മാ​രെ​യാ​ണ് നി​യ​മി​ച്ച​ത്. ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍ വൈ​സ​ര്‍, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍, സ്‌​കൂ​ള്‍ കൗ​ണ്‍​സി​ല​ര്‍ എ​ന്നി​വ​രെ​യാ​ണ് സെ​ക്ട​ര്‍ കോ-ഒാർ​ഡി​നേ​റ്റ​ര്‍​മാ​രാ​യി നി​യ​മി​ച്ച​ത്.

ഇ​വ​ര്‍​ക്ക് പു​റ​മേ ഭി​ന്ന​ശേ​ഷി​ക്കാ​രെ പോ​ളി​ംഗ് ബൂ​ത്തി​ല്‍ എ​ത്തി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​ന്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ 12 കോ-ഒാ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രെ​യും ജി​ല്ലാ ക​ള​ക്ട​ര്‍ നി​യ​മി​ച്ചി​രു​ന്നു.