വോ​ട്ട് ചെ​യ്യാ​ന്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ നി​ര്‍​ബ​ന്ധം
Tuesday, April 23, 2019 12:58 AM IST
കാ​സ​ർ​ഗോ​ഡ്:​ സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ന്‍ പോ​ളി​ംഗ് ബൂ​ത്തി​ല്‍ എ​ത്തു​ന്ന വോ​ട്ട​ര്‍​മാ​ര്‍, ഇ​ല​ക്‌ഷന്‍ ക​മ്മീ​ഷ​ന്‍ ന​ല്‍​കി​യ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യോ, ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ച 11 രേ​ഖ​ക​ളി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നോ ഹാ​ജ​രാ​ക്കി​യാ​ല്‍ മാ​ത്ര​മേ സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​ക​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു.

പാ​സ്പോ​ര്‍​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍,പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ന​ല്‍​കി​യി​ട്ടു​ള്ള ഫോ​ട്ടോ പ​തി​ച്ച ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, ബാ​ങ്കോ, പോ​സ്റ്റോ ഫീ​സോ ന​ല്‍​കി​യ ഫോ​ട്ടോ പ​തി​ച്ച പാ​സ്ബു​ക്ക്, പാ​ന്‍​കാ​ര്‍​ഡ്, ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​ര്‍ പ്ര​കാ​രം ന​ല്‍​കി​യി​ട്ടു​ള്ള സ്മാ​ര്‍​ട്ട് കാ​ര്‍​ഡ്, മ​ഹാ​ത്മ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള തൊ​ഴി​ല്‍ കാ​ര്‍​ഡ്, തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ആ​രോ​ഗ്യ ഇ​ന്‍​ഷ്വറ​ന്‍​സ് സ്മാ​ര്‍​ട്ട് കാ​ര്‍​ഡ്, ഫോ​ട്ടോ പ​തി​ച്ച പെ​ന്‍​ഷ​ന്‍ രേ​ഖ, എം​പി​മാ​ര്‍​ക്കും എം​എ​ല്‍ എ​മാ​ര്‍​ക്കും ന​ല്‍​കു​ന്ന ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ച 11 രേ​ഖ​ക​ള്‍.