43 ബൂ​ത്തു​ക​ളി​ലെ വോ​ട്ടെ​ടു​പ്പ് ക​ള​ക്ട​ര്‍ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കും
Tuesday, April 23, 2019 12:58 AM IST
കാ​സ​ർ​ഗോ​ഡ്:​ ജി​ല്ല​യി​ലെ 43 പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ​ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു നേ​രി​ട്ട് നി​രീ​ക്ഷി​ക്കും. ഇ​തി​നാ​യി ക​ള​ക്ട​റേ​റ്റ് മി​നി​കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ പ്ര​ത്യേ​ക ക​ണ്‍​ട്രോ​ള്‍ റൂം ​സ​ജ്ജീ​ക​രി​ച്ചു.

ഒ​രു ക​മ്പ്യൂ​ട്ട​റി​ല്‍ ആ​റു പോ​ളിം​ഗ് ബൂ​ത്തി​ലെ വോ​ട്ടെ​ടു​പ്പാ​ണ് ലൈ​വാ​യി കാ​ണാ​നാ​വു​ക. പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളോ​രോ​ന്നി​ലും സെ​റ്റ് ചെ​യ്തു വ​ച്ചി​ട്ടു​ള്ള വെ​ബ്കാ​മ​റ​യി​ല്‍ നി​ന്നു​ള്ള ത​ല്‍​സ​മ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വീ​ക്ഷി​ക്കു​ക.

ബൂ​ത്തു​ക​ളി​ല്‍ പ്രി​സൈ​ഡി​ംഗ് ഓ​ഫീ​സ​ര്‍​ക്ക് സ​മീ​പ​ത്താ​യി സ്ഥാ​പി​ക്കു​ന്ന വെ​ബ്ക്യാ​മ​റ, വോ​ട്ട​ര്‍ പോ​ളിംഗ് ബൂ​ത്തി​ന​ക​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തു മു​ത​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​പ്പി​യെ​ടു​ക്കും. ഏ​തെ​ങ്കി​ലും ബൂ​ത്തു​ക​ളി​ലെ ദ്യ​ശ്യ​ങ്ങ​ള്‍ വ​ലു​താ​യി കാ​ണ​ണ​മെ​ങ്കി​ല്‍ അ​തി​നാ​യി ര​ണ്ടു പോ​ജ​ക്ട​റു​ക​ളും വ​ലി​യ സ്‌​ക്രീ​നു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രേ സ​മ​യം 12 ബൂ​ത്തു​ക​ള്‍ ഇ​ങ്ങ​നെ വ​ലു​താ​യി കാ​ണാ​നാ​കും.

ഈ ​ബൂ​ത്തു​ക​ളി​ല്‍ വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യാ​ല്‍ ജി​ല്ലാ വ​ര​ണാ​ധി​കാ​രി​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ്രി​സൈ​ഡി​ംഗ് ഓ​ഫീ​സ​റു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നു​ള്ള വാ​ര്‍​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ല​ക്‌ഷന്‍ ജീ​വ​ന​ക്കാ​ര്‍, എ​ന്‍​ഐ​സി, കെ​എ​സ്ഇ​ബി, ബി​എ​സ്എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ 20ല​ധി​കം ജീ​വ​ന​ക്കാ​രാ​ണ് ബൂ​ത്തു​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​നു​ണ്ടാ​വു​ക. അ​ക്ഷ​യ​ക്കാ​ണ് വെ​ബ്കാ​സ്റ്റി​ംഗിന്‍റെ ചു​മ​ത​ല. ബി​എ​സ്എ​ന്‍​എ​ല്‍ ആ​ണ് വെ​ബ്കാ​സ്റ്റി​ംഗി​ന് ആ​വ​ശ്യ​മാ​യ നെ​റ്റ് വ​ര്‍​ക്ക് ന​ല്‍​കു​ന്ന​ത്.

കാ​സ​ര്‍​ഗോഡ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ നാ​ലും ഉ​ദു​മ​യി​ല്‍ മൂ​ന്നും കാ​ഞ്ഞ​ങ്ങാ​ട് 13 ഉം ​തൃ​ക്ക​രി​പ്പൂ​ര്‍ 23 ഉം ​പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ് ഉ​ള്ള​ത്. വെ​ബ്കാ​സ്റ്റിംഗിന്‍റെ ട്ര​യ​ല്‍ റ​ണ്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു പൊ​തു​നി​രീ​ക്ഷ​ക​ന്‍ എ​സ്.​ഗ​ണേ​ഷ് എ​ന്നി​വ​ര്‍ പ​രി​ശോ​ധി​ച്ചു.