കൂ​ട്ട​ലും കി​ഴി​ക്ക​ലു​മാ​യി മു​ന്ന​ണി​ക​ൾ
Tuesday, April 23, 2019 12:58 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ ഇ​ന്നു വി​ധി​യെ​ഴു​തു​ന്പോ​ൾ അ​വ​സാ​ന​വ​ട്ട കൂ​ട്ട​ലും കി​ഴി​ക്ക​ലു​മാ​യി മു​ന്ന​ണി​ക​ൾ. ക​ല്യോ​ട്ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് യു​ഡി​എ​ഫി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ജീ​വ​ന്മ​ര​ണ​പോ​രാ​ട്ട​മാ​ണ്.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ല്യോ​ട്ടെ സ​ന്ദ​ർ​ശ​നം, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ​പ്പോ​ലെ ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യു​ടെ സാ​ന്നി​ധ്യം, കൊ​ല​പാ​ത​ക​ത്തെ​ത്തു​ട​ർ​ന്നു​ള്ള പൊ​തു​പ​രി​പാ​ടി​ക​ളി​ൽ മു​ന്പൊ​രു കോ​ൺ​ഗ്ര​സ് പ​രി​പാ​ടി​ക​ളി​ലു​മി​ല്ലാ​ത്ത​വി​ധം ജ​ന​പ​ങ്കാ​ളി​ത്തം, വ​യ​നാ​ട്ടി​ലെ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം, ബി​ജെ​പി​ക്കെ​തി​രെ​യു​ള്ള ന്യൂ​ന​പ​ക്ഷ​വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണം എ​ന്നി​വ​യെ​ല്ലാം ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന ഉ​റ​ച്ച​വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ് ക്യാ​ന്പ്. ശ​ബ​രി​മ​ല വി​ഷ‍​യ​വും ത​ങ്ങ​ൾ​ക്ക് ആ​ത്യ​ന്തി​ക​മാ​യി ഗു​ണം ചെ​യ്യു​മെ​ന്ന് അ​വ​ർ ക​രു​തു​ന്നു. എ.​കെ.​ആ​ന്‍റ​ണി, ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ള‍ി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രെ​ല്ലാം പ്ര​ച​ര​ണ​ത്തി​നെ​ത്തി.

അ​തേ​സ​മ​യം മൂ​ന്നു​പ​തി​റ്റാ​ണ്ട് കാ​ല​മാ​യി വി​ജ​യം കു​ത്ത​ക​യാ​ക്കി വ​ച്ചി​രി​ക്കു​ന്ന ഉ​ത്ത​ര​മ​ല​ബാ​റി​ലെ ഏ​റ്റ​വും ഉ​റ​ച്ച ഇ​ട​തു​കോ​ട്ട​യെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന കാ​സ​ർ​ഗോ​ഡ് നി​ല​നി​ർ​ത്തു​ക എ​ൽ​ഡി​എ​ഫി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ഭി​മാ​ന​പ്ര​ശ്ന​മാ​ണ്. അ​തി​നാ​യി ത​ങ്ങ​ളു​ടെ മു​ഴു​വ​ൻ സം​ഘ​ട​നാ​സം​വി​ധാ​ന​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി അ​തി​ശ​ക്ത​മാ​യ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളാ​ണ് സി​പി​എം ന​ട​ത്തി​യ​ത്. മ​ണ്ഡ​ല​ത്തി​ൽ സു​പ​രി​ചി​ത​നാ​യ കെ.​പി.​സ​തീ​ഷ്ച​ന്ദ്ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ത​ന്നെ​യാ​ണ് ഏ​റ്റ​വും വ​ലി​യ തു​റു​പ്പു​ചീ​ട്ട്. സീ​താ​റാം യെ​ച്ചൂ​രി, പി​ണ​റാ​യി വി​ജ​യ​ൻ, വൃ​ന്ദ കാ​രാ​ട്ട്, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ എന്നിവർ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കാ​യി വോ​ട്ട് ചോ​ദി​ച്ചെ​ത്തി.

എ​ന്നാ​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​റി​നു​വേ​ണ്ടി കൊ​ണ്ടു​പി​ടി​ച്ച വ​ൻ​തോ​തി​ലു​ള്ള പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളൊ​ന്നും ബി​ജെ​പി സം​ഘ​ടി​പ്പി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. ക​ഴി​ഞ്ഞ​ത​വ​ണ സാ​ക്ഷാ​ൽ ന​രേ​ന്ദ്ര​മോ​ദി ത​ന്നെ രം​ഗ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ഇ​ത്ത​വ​ണ അ​ത്ര​യൊ​ന്നും അ​റി​യ​പ്പെ​ടാ​ത്ത കേ​ന്ദ്ര​മ​ന്ത്രി ത​വാ​ർ ച​ന്ദ് ഗെ​ലോ​ട്ടി​നെ​യാ​ണ് രം​ഗ​ത്തി​റ​ക്കി​യ​ത്. അ​വ​സാ​ന​ദി​വ​സം പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നെ രം​ഗ​ത്തി​റ​ക്കി​യ​തു​മാ​ത്ര​മാ​ണ് അ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്താ​ൻ ക​ഴി​ഞ്ഞ​ത്. ക​ഴി​ഞ്ഞ​ത​വ​ണ കെ.​സു​രേ​ന്ദ്ര​ൻ നേ​ടി​യ 1.72 ല​ക്ഷം വോ​ട്ട് ഇ​ത്ത​വ​ണ​യും നേ​ടാ​നാ​യാ​ൽ അ​തു ത​ന്നെ വ​ലി​യ നേ​ട്ട​മെ​ന്നാ​ണ് നേ​തൃ​ത്വം ക​രു​തു​ന്ന​ത്.