കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ക്കൂ​സ് കു​ഴി​യി​ല്‍
Tuesday, April 23, 2019 9:19 PM IST
കു​മ്പ​ള: കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ ക​ക്കൂ​സ് കു​ഴി​യി​ല്‍ ക​ണ്ടെ​ത്തി. ബം​ബ്രാ​ണ തി​ല​ക് ന​ഗ​ര്‍ ഈ​ന്ദു​പു​രി ഹൗ​സി​ലെ ചോ​മു(85)​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. 15 ദി​വ​സം മു​മ്പാ​ണ് ചോ​മു​വി​നെ കാ​ണാ​താ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ള്‍ കു​മ്പ​ള പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ബ​ന്ധു​ക്ക​ളും പോ​ലീ​സും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് കാ​സ​ര്‍​ഗോ​ഡ് എ​എ​സ്പി ഡി. ​ശി​ല്പ​യും കു​മ്പ​ള പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മ​ക്ക​ള്‍: രു​ഗ്‌​മി​ണി, സീ​തു, ഐ​ത്ത​പ്പ.