ഭ​ക്ഷ​ണ​വും വേ​ത​ന​വു​മി​ല്ലാ​തെ ബൂ​ത്തു​ക​ളി​ലെ ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍
Wednesday, April 24, 2019 1:27 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പോ​ളിം​ഗ് ദി​വ​സ​മാ​യ ഇ​ന്ന​ലെ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ര്‍​ക്കി​ല​ക്കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ 14 ആ​ശ വ​ര്‍​ക്ക​ര്‍​മാ​ര്‍ ബൂ​ത്തു​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​ര്‍​ക്ക് ഭ​ക്ഷ​ണ​മോ മ​റ്റ് ആ​നു​കൂ​ല്യ​മോ ന​ല്കി​യി​ല്ലെന്നാണ് പരാതി. രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റുവ​രെ ഇ​വ​ര്‍ സേ​വ​നം ചെ​യ്തത്. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ ഭ​ക്ഷ​ണം എ​ത്തി​ച്ചു കൊ​ടു​ത്തു. എ​ന്നാ​ല്‍ ആ​ശ പ്ര​വ​ര്‍​ത്ത​ക്ക് ഭക്ഷണമൊന്നും ന​ല്‍​കാ​ന്‍ ആ​രു​മു​ണ്ടാ​യി​ല്ല. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ വോ​ട്ട​ര്‍​മാ​ര്‍​ക്കും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കാ​നാ​യി​രു​ന്നു ഇ​വ​രെ നി​യോ​ഗി​ച്ച​ത്.