എ​ന്‍​എ​സ്എ​സും അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രും കൈ​കോ​ര്‍​ത്തു; ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി
Wednesday, April 24, 2019 1:27 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​രെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്തി​ച്ച് എ​ന്‍​എ​സ്എ​സ് വ​ള​ണ്ടി​യ​ര്‍​മാ​രും അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രും. ജി​ല്ല​യി​ലെ 19 സ്‌​കൂ​ളി​ലെ നൂ​റോ​ളം വ​രു​ന്ന പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രും 850 അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​മാ​ണ് ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​രെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ അ​ണി​നി​ര​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യ പി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ചു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 12 കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍​മാ​രാ​ണ് ഇ​വ​രെ ബൂ​ത്തി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച​ത്.
നി​യ​മ​സ​ഭാ​മ​ണ്ഡലാ​ടി​സ്ഥാ​ന​ത്തി​നു​ള്ള കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍​മാ​ര്‍ എ​ആ​ര്‍​ഒ​മാ​രു​ടെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്നാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ചു​ക്കാ​ന്‍ പി​ടി​ച്ച​ത്. ഇ​വ​ര്‍​ക്കു കീ​ഴി​ലു​ള്ള 84 സെ​ക്ട​ര്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍​മാ​ര്‍ വി​ല്ലേ​ജ് അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ചു. അ​ങ്ക​ണവാ​ടി ജീ​വ​ന​ക്കാ​രും എ​ന്‍​എ​സ്എ​സ് വ​ള​ണ്ടി​യ​ര്‍​മാ​രും വീ​ടു​ക​ളി​ല്‍ എ​ത്തി ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​രെ​യും​കൊ​ണ്ട് ആം​ബു​ല​ന്‍​സ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യ പൊ​തു​കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി. അ​വി​ടെ​നി​ന്ന് ആം​ബു​ല​ന്‍​സു​ക​ളി​ല്‍ വോ​ട്ടിം​ഗ് കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. 25 ആം​ബു​ല​ന്‍​സു​ക​ളാ​ണ് ഏ​ര്‍​പ്പാ​ടാ​ക്കി​യ​ത്. വീ​ടു​ക​ളി​ല്‍​നി​ന്ന് ഇ​വ​രെ എ​ന്‍​എ​സ്എ​സ് വ​ള​ണ്ടി​യ​ര്‍​മാ​ര്‍ കൈ​ക​ളി​ല്‍ എ​ടു​ത്താ​ണ് ആം​ബു​ല​ന്‍​സി​ല്‍ എ​ത്തി​ച്ച​ത്.