ആ​റാം​ക​ളം എ​ഫ്സി ജേ​താ​ക്ക​ൾ
Wednesday, April 24, 2019 1:27 AM IST
തൃ​ക്ക​രി​പ്പൂ​ർ: എ​ട്ടാ​മ​ത് ബീ​രി​ച്ചേ​രി പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​റാം​ക​ളം എ​ഫ്സി ജേ​താ​ക്ക​ളാ​യി. എം​എ​സ്എ​ഫ് ബീ​രി​ച്ചേ​രി ശാ​ഖാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ല്‍ ആ​റാം​ക​ളം ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ലു ഗോ​ളു​ക​ൾ​ക്ക് എ​ക്സി​നോ​ട്ടി എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി മു​ന്‍ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളാ​യ എം. ​മു​ഹ​മ്മ​ദ് റാ​ഫി, ആ​സി​ഫ് കോ​ട്ട​യി​ൽ, ഇ​ന്ത്യ​ൻ ജൂ​ണി​യ​ർ താ​രം സ​ഹ​ൽ അ​ബ്ദു​ൾ​സ​മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന ച​ട​ങ്ങി​ൽ മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് അ​തി​വേ​ഗം പി​ഞ്ച്കു​ഞ്ഞി​നെ എ​റ​ണാ​കു​ളം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ഹ​സ​ൻ ദേ​ളി​യെ അ​നു​മോ​ദി​ച്ചു. വി.​പി. സു​ൻ​സു​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ്‌ പ്ര​സി​ഡ​ന്‍റ് ഫാ​യി​സ് ബീ​രി​ച്ചേ​രി, സെ​ക്ര​ട്ട​റി വി.​പി.​പി. ഷു​ഹൈ​ബ് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യ്തു. ഷ​മ്മാ​സ് സ​ലാം പ്ര​സം​ഗി​ച്ചു.

മെ​ഗാ മാ​ര​ത്ത​ൺ 26 ന്

​കാ​ഞ്ഞ​ങ്ങാ​ട‌്: 27 മു​ത​ൽ മേ​യ‌് നാ​ലു​വ​രെ കാ​ഞ്ഞ​ങ്ങാ​ട്ടു ന​ട​ക്കു​ന്ന ബി​എ​സ‌്എ​ൻ​എ​ൽ മ​ഹോ​ത്സ​വ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം 26ന‌് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന‌് കാ​ഞ്ഞ​ങ്ങാ​ട്ട‌് മെ​ഗാ മാ​ര​ത്ത​ൺ ന​ട​ത്തും. കാ​ഞ്ഞ​ങ്ങാ​ട‌് ഡി​വൈ​എ​സ‌്പി ടി. ​എ​ൻ. സ​ജീ​വ​ൻ ഫ്‌​ളാ​ഗ‌്ഓ​ഫ‌് ചെ​യ്യും. മ​ടി​യ​ൻ ജം​ഗ്ഷ​ൻ മു​ത​ൽ അ​ലാ​മി​പ്പ​ള്ളി വ​രെ​യാ​ണ‌് മാ​ര​ത്ത​ൺ.