വേ​ന​ൽ​മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക​നാ​ശം
Wednesday, April 24, 2019 1:27 AM IST
ചി​റ്റാ​രി​ക്കാ​ൽ: വേ​ന​ൽ​മ​ഴ​യി​ലും കാ​റ്റി​ലും ച​ട്ട​മ​ല​യി​ൽ വ്യാ​പ​ക നാ​ശം. കാ​ഞ്ഞ​മ​ല ജോ​സ്കു​ട്ടി, പാ​ട്ട​ത്തേ​ൽ അ​മ്പാ​ടി, ത​ട​ത്തി​ൽ പാ​പ്പ​ച്ച​ൻ, കോ​ട്ട​യി​ൽ ബേ​ബി എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ കാ​റ്റി​ൽ മ​രം​പൊ​ട്ടി​വീ​ണു ത​ക​ർ​ന്നു. ഇ​ല​ഞ്ഞി​മ​റ്റം ജോ​സി​ന്‍റെ 18 തെ​ങ്ങു​ക​ൾ കാ​റ്റി​ൽ ഒ​ടി​ഞ്ഞു​വീ​ണു. പാ​ണ്ട്യാ​മ്മാ​ക്ക​ൽ ദേ​വ​സ്യാ​ച്ച​ൻ, പൊ​ൻ​കു​ന്നേ​ൽ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലെ തെ​ങ്ങു​ക​ളും വാ​ഴ​ക​ളു​മെ​ല്ലാം കാ​റ്റി​ൽ ന​ശി​ച്ചു. ച​ട്ട​മ​ല​യി​ലെ കോ​ട്ട​യി​ൽ ബേ​ബി​യു​ടെ ഷീ​റ്റു​മേ​ഞ്ഞ വീ​ട്ടു​മു​റ്റ​ത്ത് നി​ർ‍​ത്തി​യി​ട്ടി​രു​ന്ന ജീ​പ്പും വീ​ടി​നൊ​പ്പം തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു ത​ക​ർ​ന്നു. ഈ ​പ്ര​ദേ​ശ​ത്ത് ഒ​ട്ടേ​റെ വൈ​ദ്യു​ത തൂ​ണു​ക​ളും മ​ര​ങ്ങ​ളും പൊ​ട്ടി​വീ​ണു.

മ​ടി​ക്കൈ​യി​ൽ
വ്യാ​പ​ക​നാ​ശം

മ​ടി​ക്കൈ: ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ടി​ക്കൈ ക​ക്കാ​ട്ട് അ​മ്പ​ലം ഭാ​ഗ​ത്ത് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ നാ​ശ ന​ഷ്ട​മു​ണ്ടാ​യി. പെ​രി​യ​ട​ത്ത് ച​ന്ദ്ര​മ​തി​യു​ടെ തെ​ങ്ങു​ക​ളും ക​വു​ങ്ങു​ക​ളും നി​ര​വ​ധി വാ​ഴ​ക​ളും ന​ശി​ച്ചു. ത​ട​വ​ളം കു​ഞ്ഞ​മ്പു നാ​യ​ർ, ച​ന്തു നാ​യ​ർ, ഭാ​സ്ക​ര​ൻ, മു​ര​ളി, ശാ​ര​ദ, വ​ണ്ണാ​ത്ത​ൻ​വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ, വി​ജ​യ​ൻ മാ​രാ​ർ, ജ​നാ​ർ​ദ്ദ​ന മാ​രാ​ർ, പെ​രി​യ​ട​ത്ത് കു​ഞ്ഞി​രാ​മ​ൻ തു​ട​ങ്ങി​യ​വ​രു​ടെ വാ​ഴ​ക​ളും തെ​ങ്ങ്, ക​വു​ങ്ങ് മു​ത​ലാ​യ​വ ന​ശി​ച്ചു.