43 ബൂ​ത്തു​ക​ളി​ൽ ത​ത്സ​മ​യ നി​രീ​ക്ഷണം
Wednesday, April 24, 2019 1:27 AM IST
കാ​സ​ർ​ഗോ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ല്‍ ജി​ല്ല​യി​ലെ 43 പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ത്സ​മ​യം നി​രീ​ക്ഷി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു​വും സം​ഘ​വും. ക​ള​ക്ട​റേ​റ്റ് മി​നി​കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലാ​ണ് ജി​ല്ല​യി​ലെ 43 ബൂ​ത്തു​ക​ളി​ലെ വോ​ട്ടെ​ടു​പ്പ് ക​ള​ക്ട​ര്‍ ത​ത്സ​മ​യം നി​രീ​ക്ഷി​ച്ച​ത്. ക​ള​ക്ട​ര്‍​ക്കു പു​റ​മെ പൊ​തു​നി​രീ​ക്ഷ​ക​ന്‍ എ​സ്. ഗ​ണേ​ഷ്, പൊ​ലീ​സ് നി​രീ​ക്ഷ​ക​ന്‍ ഓം​പ്ര​കാ​ശ് ത്രി​പാ​ഠി, എ​ഡി​എം സി. ​ബി​ജു, ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി.​പി. അ​ബ്ദു​റ​ഹ്മാ​ന്‍, ട്രെ​യി​നിം​ഗ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കെ. ​വി​നോ​ദ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കാ​ളി​ക​ളാ​യി.
ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ കെ. ​നാ​രാ​യ​ണ​ന്‍റെ ഏ​കോ​പ​ന​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ലെ ജീ​വ​ന​ക്കാ​രാ​ണ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്. എ​ന്‍​ഐ​സി ജി​ല്ലാ ഓ​ഫീ​സ​ര്‍ കെ. ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സാ​ങ്കേ​തി​ക സ​ഹാ​യം ന​ല്‍​കി. അ​ക്ഷ​യ ജി​ല്ല പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ശാ​രി​ക ബാ​ല​ഗോ​പാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വെ​ബ് കാ​സ്റ്റിം​ഗ് ന​ട​ത്തി​യ​ത്.
പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളോ​രോ​ന്നി​ലും സെ​റ്റ് ചെ​യ്ത വെ​ബ്കാ​മ​റ​യി​ല്‍​നി​ന്നു​ള്ള ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വീ​ക്ഷി​ച്ച​ത്. ബൂ​ത്തു​ക​ളി​ല്‍ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് സ​മീ​പ​ത്താ​യി സ്ഥാ​പി​ച്ച വെ​ബ്കാ​മ​റ, വോ​ട്ട​ര്‍ പോ​ളിം​ഗ് ബൂ​ത്തി​ന​ക​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തു മു​ത​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​പ്പി​യെ​ടു​ത്തു. ബൂ​ത്തി​ന​ക​ത്ത് എ​ണ്ണ​ത്തി​ല​ധി​കം വോ​ട്ട​ര്‍​മാ​ര്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ അ​ത​ത് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ക​ള​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ സ​ജ്ജീ​ക​രി​ച്ച് വാ​ര്‍​ത്താ​വി​നി​മ​യ സം​വി​ധാ​നം വ​ഴി തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.
ഏ​തെ​ങ്കി​ലും ബൂ​ത്തു​ക​ളി​ലെ ദ്യ​ശ്യ​ങ്ങ​ള്‍ വ​ലു​താ​യി കാ​ണ​ണ​മെ​ങ്കി​ല്‍ അ​തി​നാ​യി ര​ണ്ടു പ്രൊ​ജ​ക്ട​റു​ക​ളും വ​ലി​യ സ്‌​ക്രീ​നു​ക​ളും ഒ​രു​ക്കി​യി​രു​ന്നു. ഇ​ല​ക്‌​ഷ​ന്‍ ജീ​വ​ന​ക്കാ​ര്‍, എ​ന്‍​ഐ​സി, കെ​എ​സ്ഇ​ബി, ബി​എ​സ്എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ ഇ​രു​പ​തി​ല​ധി​കം ജീ​വ​ന​ക്കാ​രാ​ണ് ബൂ​ത്തു​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്.