ഭാ​ഷാ​വൈ​വി​ധ്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യം പ​ക​ര്‍​ന്ന് കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ന​മ്പ​ര്‍ ബൂ​ത്ത്
Wednesday, April 24, 2019 1:27 AM IST
കാ​സ​ർ​ഗോ​ഡ്: ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ല്‍ ബ​ഹു​സ്വ​ര​ത​യു​ടെ സൗ​ന്ദ​ര്യം പ്ര​സ​രി​പ്പി​ച്ച് സ​പ്ത​ഭാ​ഷാ സം​ഗ​മ​ഭൂ​മി​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ന​മ്പ​ര്‍ ബൂ​ത്ത്. സം​സ്ഥാ​ന അ​തി​ര്‍​ത്തി​യാ​യ മ​ഞ്ചേ​ശ്വ​രം കു​ഞ്ച​ത്തൂ​രി​ലെ കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ന​മ്പ​ര്‍ ബൂ​ത്തി​ലാ​ണ് ക​ഠി​നവെ​യി​ലി​നെ​യും അ​വ​ഗ​ണി​ച്ചു ഭാ​ഷാ വൈ​വി​ധ്യം നാ​നാ​ത്വ​ത്തി​ല്‍ ഏ​ക​ത്വം തീ​ര്‍​ത്ത​ത്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ധി നി​ര്‍​ണ​യി​ക്കാ​നാ​യി പോ​ളിം​ഗ് ബൂ​ത്തി​നു മു​ന്നി​ല്‍ രൂ​പ​പ്പെ​ട്ട ക്യൂ ​ഭാ​ഷാ-​സം​സ്‌​കാ​ര വൈ​വി​ധ്യം വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു.
ക​ന്ന​ഡ, ഉ​റു​ദു, തു​ളു, മ​ല​യാ​ളം, ബ്യാ​രി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ല്‍ ആ​ശ​യ വി​നി​മ​യം ന​ട​ത്തു​ന്ന വ്യ​ത്യ​സ്ത സാം​സ്‌​കാ​രി​ക ധാ​ര​ക​ളാ​യി​രു​ന്നു ര​ണ്ടു വ​രി​ക​ളി​ലാ​യി ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശാ​ക്തീ​ക​ര​ണ പ്ര​ക്രി​യ​യി​ല്‍ ക​ര്‍​ത്ത​വ്യ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നാ​യി ക്ഷ​മാ​പൂ​ര്‍​വം കാ​ത്തു​നി​ന്ന​ത്. സം​സ്ഥാ​ന​ത്തെ ഒ​ന്നാം ന​മ്പ​ര്‍ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​മാ​യ കാ​സ​ർ​ഗോ​ട്ടെ ഒ​ന്നാം ന​മ്പ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​മാ​യ മ​ഞ്ചേ​ശ്വ​ര​ത്തെ കു​ഞ്ച​ത്തൂ​ര്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ് ഒ​ന്നാം ന​മ്പ​ര്‍ ബൂ​ത്ത് നി​ശ്ച​യി​ച്ച​ത്. കൂ​ടാ​തെ ര​ണ്ടും മൂ​ന്നും ബൂ​ത്തു​ക​ളും ഈ ​സ്‌​കൂ​ളി​ല്‍ ത​ന്നെ​യാ​യി​രു​ന്നു. ചൂ​ട് കൂ​ടു​മെ​ന്ന മു​ന്ന​റി​യി​പ്പ് ഉ​ണ്ടാ​യി​രു​ന്നി​ട്ടും കൂ​ട്ട​മാ​യി​ത്ത​ന്നെ ജ​ന​ങ്ങ​ള്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി എ​ത്തി. 1288 വോ​ട്ട​ര്‍​മാ​രാ​ണ് ഈ ​ബൂ​ത്തി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 790 വോ​ട്ട​ര്‍​മാ​രാ​യി​രു​ന്നു പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്. രാ​വി​ലെ ഏ​ഴി​നു ത​ന്നെ ആ​രം​ഭി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ദ്യ​മ​ണി​ക്കൂ​റി​ല്‍ 3.8 ശ​ത​മാ​ന​വും 10 മ​ണി​ക്ക് 14.9 ശ​ത​മാ​ന​വും 12 മ​ണി​ക്ക് 26.3 ശ​ത​മാ​ന​വു​മാ​യി​രു​ന്നു പോ​ളിം​ഗ് നി​ല. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നാ​യ​പ്പോ​ഴേ​ക്കും 43.5 ശ​ത​മാ​നം​പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ചെ​ങ്ക​ൽ മേ​ഖ​ല​യാ​യ ഈ ​പ്ര​ദേ​ശ​ത്ത് പ​ക​ല്‍ ക​ടു​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്. പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ കു​ടി​വെ​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യ​ത് വോ​ട്ട​ര്‍​മാ​ര്‍​ക്ക് ആ​ശ്വാ​സം പ​ക​ര്‍​ന്നു.