കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ നാ​ശ​ന​ഷ്ടം
Thursday, April 25, 2019 6:07 AM IST
രാ​ജ​പു​രം: കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ടു​ക്ക​ത്ത് കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ നാ​ശ​ന​ഷ്ടം. കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 10, 11, 12, 13, 14 വാ​ർ​ഡു​ക​ളി​ലാ​ണ് വ്യാ​പ​ക​മാ​യി നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ആ​റു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും തൊ​ണ്ണൂ​റോ​ളം വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.
വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും അ​ട​ക്കം ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. ത​ങ്ക​മ​ണി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ഭൂ​പേ​ഷ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എം.​രാ​ജ​ഗോ​പാ​ൽ, പ​ഞ്ചാ​യ​ത്തം​ഗം മു​സ്ത​ഫ താ​യ​ന്നൂ​ർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.